ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ചു

Mail This Article
ബ്രിസ്‌ബേൻ ∙ ഓസ്‌ട്രേലിയയിലെ ക്യൂൻസ്ലാൻഡിൽ സിറ്റി ഓഫ് മോർട്ടൻ ബേ യിലെ പ്രവാസി മലയാളികളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ചു. സിറ്റി ഓഫ് മോർട്ടൻ ബേ കൗൺസിൽ ഡിവിഷൻ 7 കൗൺസിലർ ഇവോൺ ബാർലോ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു.
വിവിധ കലാ സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായി വിഷുകൈനീട്ടം, ഈസ്റ്റർ വിഷു ഓർമ്മകൾ പങ്കുവെക്കൽ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ചടങ്ങിൽ 'അമ്മ'യുടെ പ്രസിഡന്റ് സ്വരാജ് മാണിക്കത്താൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡേവിസ് ദേവസ്യ സ്വാഗതം ആശംസിച്ചു. ഖജാൻജി ഷിനി അനൂപ് കൃതജ്ഞത അർപ്പിച്ചു.
കമ്മിറ്റിയംഗങ്ങളായ സിജിമോൻ തോമസ്, ട്രീസ ജോസ്, നിതിൻ കാലിട്ടസ്, സൂരജ് സണ്ണി, ബെന്നസ് പുക്കുന്നേൽ, ഷെറിൻ ഗ്ലാറ്റീസ്, റോബിൻസ് ജോൺ, ഗ്ലാറ്റീസ് ആൻഡ്രൂസ്, കിരൺ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.