ശുദ്ധ വായു ശ്വസിക്കാൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ

Mail This Article
ചാങ്ഷായ്∙ ശുദ്ധ വായു ശ്വസിക്കാൻ യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നത് പരിഭ്രാന്തിക്ക് കാരണമായി. ചൈന ഈസ്‌റ്റേൺ എയർലൈൻസ് വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു സംഭവം. മേയ് 11ന് ചാങ്ഷായിൽ നിന്ന് കുൻമിങ്ങിലേക്ക് എത്തിയ എംയു5828 വിമാനം റൺവേയിൽ ടാക്സിയിങ് നടത്തുന്നതിനിടെ ഒരു യാത്രക്കാരൻ എമർജൻസി ഹാൻഡിൽ വലിച്ച് എവാക്വേഷൻ സ്ലൈഡ് പുറത്തിറക്കിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
യാത്രക്കാരന്റെ വിചിത്രമായ പ്രവൃത്തി കാബിനിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയ ശേഷം 20 മിനിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചത്. ആർക്കും പരുക്കില്ലെങ്കിലും യാത്രക്കാരനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യാനായി വിമാനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതായിട്ടാണ് റിപ്പോർട്ട്.
ചൈനയിൽ, അനാവശ്യമായി വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കുന്നത് 10,482 പൗണ്ട് മുതൽ 20,000 പൗണ്ടിലധികം വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.ഈ വർഷം ആദ്യം, ഷാങ്ഹായിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനം പറന്നുയർന്ന് മൂന്ന് മണിക്കൂറിന് ശേഷം പൈലറ്റ് പാസ്‌പോർട്ട് മറന്നുപോയതിനെ തുടർന്ന് കലിഫോർണിയയിലേക്ക് തിരിച്ചുപോയിരുന്നു.