വേള്‍ഡ് മലയാളി കൗണ്‍സില്‍ സിഡ്നി പ്രൊവിൻസിന് പുതിയ ഭാരവാഹികൾ

Mail This Article
സിഡ്നി∙ വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രൊവിൻസിന്റെ 2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരളത്തിനു മുന്നിൽ പുതിയ സാധ്യതകൾ തുറന്നു നൽകുക എന്ന ലക്ഷ്യത്തോടെ മഹിളാ-യുവജന പ്രാതിനിധ്യത്തോടെ ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അബ്ബാസ് ചെലത്ത് (ചെയർമാൻ), ഡോ. അംബരീഷ് ശ്യാമള മോഹൻ (വൈസ് ചെയർമാൻ), ഇർഫാൻ മാലിക് (പബ്ലിക് ഓഫിസർ, ഉപദേശക സമിതി ചെയർമാൻ), ബാബു വർഗീസ് (പ്രസിഡന്റ്), പൂർണിമ മേനോൻ (വൈസ് പ്രസിഡന്റ്), ദീപ്തി രാഘവൻ (സെക്രട്ടറി), ഷിറാസ് വലപ്പിൽ (ജോ. സെക്രട്ടറി), സജിൻ ഉണ്ണി (ട്രഷറർ), ഡോ. സുജാത മനോജ്, റോസ് തോമസ്, എസ്.ആർ അനസ്, രാജൻ തോമസ്, മൊയ്തീൻ ഹബീബ്, മുഹമ്മദ് സാജു (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
21-ാം നൂറ്റാണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാംസ്കാരിക, സാമ്പത്തിക, നയതന്ത്ര മേഖലകളിൽ വർധിച്ചു വരുന്നതായി വിലയിരുത്തുന്ന സാഹചര്യത്തിൽ കോവിഡിന് ശേഷമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതിൽ ശക്തമായ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം പ്രധാന പങ്കുവഹിക്കുന്നുവെന്ന് വേൾഡ് മലയാളി കൗൺസിൽ ജനറൽ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
മലയാളി ജനതയുടെ താൽപര്യങ്ങൾ എല്ലാ മേഖലകളിലും സംരക്ഷിക്കുവാൻ ഉതകുന്ന സാർവത്രിക കർമ പദ്ധതി രൂപീകരിച്ച് നടപ്പിലാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രൊവിൻസിന്റെ പുതിയ ഭാരവാഹികൾ വ്യക്തമാക്കി. ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണ, വ്യാപാര കരാറിന്റെ (ഇൻഡ്-ഓസ്‌ട്രേലിയ ഇസിടിഎ) ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ അനുദിനം വളരുകയാണ്. ഈ പങ്കാളിത്തം എംഎസ്എംഇകൾക്കും ബിസിനസുകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിച്ചു നൽകിയിട്ടുണ്ട്.