പ്രവാസി മലയാളി ഓസ്ട്രേലിയയിൽ അന്തരിച്ചു; സംസ്കാരം നാളെ

Mail This Article
പെർത്ത് ∙ കഴിഞ്ഞ ദിവസം മരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്കുന്ന മുണ്ടക്കയം ഏന്തയാർ വളക്കമറ്റത്തിൽ പരേതനായ ചെറിയാൻ ജോർജിന്റെ (വർക്കിച്ചൻ) മകൻ ബേബിച്ചൻ വർഗീസിന്റെ (51) സംസ്കാരം നാളെ പെർത്ത് ഓറഞ്ച് ഗ്രോവ് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ ഇടവക വികാരി ഫാ. അജിത്ത്ത് ചേലക്കരയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
രാവിലെ 9:30 മുതൽ പൊതുദർശനം. 10:30ന് കുർബാനയോടെ സംസ്ക്കാരകർമ്മങ്ങൾ ആരംഭിച്ച് ഫ്രീമാന്റിൽ സെമിത്തേരിയിൽ 1.15ന് സംസ്കാരം. അർമ്മഡേൽ ഹോസ്പിറ്റൽ എൻഡോസ്കോപ്പി സി.എസ്.എസ്.ഡി.യിൽ ജോലിചെയുന്നതിനൊപ്പം ബിൽഡിങ് കൺട്രക്ഷൻ രംഗത്തും സേവനം ചെയ്തിരുന്നു. പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ ഇടവക പാരിഷ് കൗൺസിൽ അംഗം, കാത്തലിക് കോൺഗ്രസ് എക്സികുട്ടീവ് എന്നീ നിലയിലും സ്വാർഗം സിനിമയുടെ നിർമാണത്തിലും പങ്കാളിയായിരുന്നു.
എരുമേലി ഏന്തയാർ വളക്കമറ്റത്തിൽ റോസമ്മ ജോർജിന്റെയും പരേതനായ ചെറിയാൻ ജോർജിന്റെ (വർക്കിച്ചൻ)യും അഞ്ചുമക്കളിൽ മുന്നമനാണ് ബേബിച്ചൻ ഭാര്യ: ജെസ്സി, ഇടുക്കി എല്ലക്കൽ അറക്കൽ കുടുംബാംഗമാണ്. എബെൽ, അനബെൽ എന്നിവർ മക്കളാണ്. റോഷ്‌നി ഷാജി (തീക്കോയി ) ഷാന്റി ജോണി (കാഞ്ഞിരമറ്റം), ജെയ്‌സമ്മ ടോമി (ചെങ്ങളം) സാബു വർഗീസ്, (ഏന്തയാർ) എന്നിവർ സഹോദരങ്ങളാണ്. 2009ൽ യുകെയിലെ വെയിൽസിനിന്നും പെർത്തിലേക്ക് കുടിയേറിയതാണ് ബേബിച്ചനും കുടുംബവും.