ADVERTISEMENT

ടെന്നിസ്സി∙ ഭാര്യ കോണി ജോൺസനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ 34 വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഡോൺ ജോൺസന്റെ (68) ശിക്ഷ മെയ് 16 വ്യാഴാഴ്ച ടെന്നിസ്സി നാഷ്‌‌വില്ല റിവർബെന്റ് ജയിലിൽ നടപ്പാക്കി. ടെന്നിസ്സിയില്‍ 2019 ൽ നടപ്പാക്കിയ ആദ്യ‌ത്തെ വധശിക്ഷയാണിത്.

johnson-execution

വധശിക്ഷയ്ക്കു മുമ്പ് അവസാന ഭക്ഷണമായി ലഭിച്ച വെജിറ്റബിൾ പിസാ ഭവനരഹിതന് നൽകണമെന്ന പ്രതിയുടെ ആഗ്രഹം ജയിലധികൃതർ തള്ളിയിരുന്നു. ടെന്നിസ്സി ഗവർണറും സുപ്രീം കോടതിയും ശിക്ഷ ഒഴിവാക്കണമെന്ന് പ്രതിയുടെ ആവശ്യം തള്ളിയതോടെ വിഷ മിശ്രിതം കുത്തിവച്ചു വധശിക്ഷ നടപ്പാക്കി. മരിക്കുന്നതിനു മുൻപ് ഞാൻ എന്റെ ജീവനെ നിന്നെ ഏൽപിക്കുന്നു എന്നു പ്രാർത്ഥിച്ചു.

ടേബിളിൽ കിടത്തി കൈകാലുകൾ ബന്ധിക്കുമ്പോഴും ക്രിസ്തീയ ഗാനം ജോൺസൻ പാടികൊണ്ടിരുന്നതായി മരണ ശിക്ഷയ്ക്കു ദൃക്സാക്ഷികളായ കുടുംബാംഗങ്ങൾ പറഞ്ഞു. സെവന്ത്‌ഡെ ചർച്ചിലെ എൽഡറായിരുന്ന ജോൺസൺ ജയിലിൽ മറ്റു പ്രതികൾക്കു പ്രാർഥന ചൊല്ലി കൊടുക്കുകയും സർവീസുകൾക്കു നേതൃത്വം നൽകുകയും ചെയ്തിരുന്നു. ജോൺസന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ശക്തമായ സമ്മർദം ഉണ്ടായെങ്കിലും അതെല്ലാം നിഷ്ഫലമായി. ജയിലിനകത്തു വധശിക്ഷ നടപ്പാക്കുമ്പോൾ പുറത്ത് ഒരുകൂട്ടമാളുകൾ പ്രതിഷേധ പ്രകടനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com