ADVERTISEMENT

ഡാലസ്∙ ന്യുജഴ്സിയിൽ സെപ്റ്റംബർ മാസം നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോൺഫറൻസ് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഡാലസ് ചാപ്റ്ററിൽ തുടക്കം കുറിച്ചു.

press-club-north-texas

മേയ് 12 ഞായർ വൈകിട്ട് ഗാർലന്റ് ഇന്ത്യാ ഗാർഡൻസിൽ ചേർന്ന ചാപ്റ്റർ യോഗത്തിൽ പ്രസിഡന്റ് ടി. സി. ചാക്കോ അധ്യക്ഷത വഹിച്ചു. ഡി. ബാബു പോൾ, കേരള കെ. എം. മാണി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണു യോഗം നടപടികൾ ആരംഭിച്ചത്.

സെക്രട്ടറി ബിജിലി ജോർജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ കോൺഫറൻസിന്റെ ഭാഗമായി കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി സംഘടനാ പ്രവർത്തനം ശക്തിപ്പെടുന്നുന്നതിന് പ്രസ് ക്ലബിൽ പുതിയ അസോസിയേറ്റ് മെമ്പർഷിപ്പ് വിതരണം ചെയ്തു. മാധ്യമ പ്രവർത്തകൻ ഷാജി രാമപുരം, മീനു എലിസബത്ത്, ന്യൂസ് റീഡർ സുധ ജോസ്, അഞ്ചു ബിജലി, തോമസ് കോശി, രവി എടത്വ എന്നിവരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സ്വാഗതം ചെയ്തു.

 പി. പി. ചെറിയാൻ, സിജു ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചു ഓഡിറ്റർ ജോസഫ് മാർട്ടിൻ വിലങ്ങോലിൽ യോഗത്തിൽ വിശദീകരിച്ചു. പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനിൽ തൈമറ്റം എന്നിവരുടെ നേതൃത്വത്തിൽ നാഷനൽ സമ്മേളനം വൻ വിജയമാക്കുമെന്ന് മാർട്ടിൻ വിലങ്ങോലിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com