ADVERTISEMENT

ഡാലസ്∙ ശനിയാഴ്ച വൈകിട്ട് അമ്മയുടെകൂടെ നടക്കാനിറങ്ങിയ എട്ടു വയസ്സുകാരിയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി. ഫോര്‍ട്ട്‌വർത്തിലായിരുന്നു സംഭവം. 2800 ബ്ലോക്ക് 
സിക്സിത് അവന്യുവിലായിരുന്നു ഇരുവരും നടക്കാനിറങ്ങിയത്. ഇവരുടെ സമീപം നിർത്തിയ വാഹനത്തിത്തിലേക്ക് കുട്ടിയെ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. മാതാവ് കുട്ടിയെ വാഹനത്തിൽ നിന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഇവരെ തട്ടിമാറ്റി വാഹനം മുന്നോട്ട് നീങ്ങി.

പൊലീസ് ഉടനെ അംബർഅലർട്ട് പ്രഖ്യാപിച്ചു. ഷർട്ടും ഗ്രീൻ ലെഗിൻസ് ധരിച്ച കുട്ടിക്ക് നാലടി അഞ്ചിഞ്ച് ഉയരവും ബ്രൗൺ മുടിയുമാണെന്ന് പൊലീസ് അറിയിച്ചു. ഗ്രെ കളറിലുള്ള ഡെഡാൻ വാഹനവും അതോടിച്ചിരുന്ന നൽപ്പതിനടുത്ത് പ്രായമുള്ള കറുത്തവർഗ്ഗക്കാരനെയുമാണ് പൊലീസ് തിരയുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 ൽ വിളിച്ച് പൊലീസിനെ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com