ADVERTISEMENT
guruprasad-1

ഡാലസ്∙ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി അമേരിക്കൻ സന്ദർശനത്തിനെത്തുന്നു. മെയ് 23 ന് ഡാളസിൽ എത്തിച്ചേരുന്ന അദ്ദേഹം, ഹൂസ്റ്റൺ, ഫിലഡൽഫിയ, വാഷിങ്ടൻ ഡി.സി, ന്യൂയോർക്ക്, അരിസോണ, ലോസാഞ്ചലസ് , ഫ്ലോറിഡ, കാനഡ എന്നിവടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

ശിവഗിരി മഠത്തിന്റെ  ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖ, നോർത്ത് അമേരിക്കയിലെ ടെക്സാസ് സംസ്‌ഥാനത്തെ ഡാലസിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി വരിന്നു. സെപ്റ്റംബർ 17 വരെ സ്വാമിജി  അമേരിക്കയിൽ  ഉണ്ടായിരിക്കും. സ്വാമിജിയുടെ സത്സംഗം സംഘടിപ്പിക്കുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: സന്തോഷ് വിശ്വനാഥൻ (9727864026), മനോജ് തങ്കച്ചൻ(9137095193) ശ്രീനി പൊന്നച്ചൻ(4802743761).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com