ADVERTISEMENT

ഓസ്റ്റിൻ∙ ടെക്സസ് സംസ്ഥാനത്തെ റെഡ്‌ലൈറ്റ് ക്യാമറകൾ നിരോധിക്കുന്നതിനുള്ള ബിൽ അവസാന കടമ്പയും കടന്ന് ഗവർണർ ഗ്രോഗ് ഏബോട്ടിന്റെ ടേബിളിലെത്തി. ടെക്സസ് ഹൗസ് നേരത്തെ ബിൽ പാസ്സാക്കിയിരുന്നു. മെയ് 16 വെള്ളിയാഴ്ച വൈകിട്ട് ഒരു മണിക്കൂർ നീണ്ടു നിന്ന ചർച്ചകൾക്കു ശേഷം ബിൽ എട്ടിനെതിരെ 23 വോട്ടുകൾക്കാണ് സെനറ്റ് പാസ്സാക്കിയത്. അമിതവേഗതയിലും റെഡ്‍‍ലൈറ്റ് നിയമ വിരുദ്ധമായി മറികടക്കുകയും ചെയ്യുന്ന പൗരന്മാരെ ക്യാമറകൾ പരിശോധിച്ചു ഫൈൻ ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ഈ ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ച സെനറ്റർ ബോബു ഹാൾ പറഞ്ഞു.

ടെക്സസിലെ ആർലിംഗ്ടൺ, റിച്ചാർഡ്സൺ തുടങ്ങിയ പല സിറ്റികളും ഇതിനകം തന്നെ റെഡ്‌ലൈറ്റ് ക്യാമറകൾ നിരോധിച്ചിരുന്നുവെങ്കിലും സംസ്ഥാന  വ്യാപകമായി നിരോധനം ഏർപ്പെടുത്തുന്നത് ആദ്യമാണ്. ക്യാമറകൾ നിരോധിക്കാത്ത ഡാലസ് സിറ്റിക്ക് 2018 ൽ മാത്രം 5.8 മില്യൻ ഡോളറാണ് നിയമലംഘനം നടത്തിയവരിൽ നിന്നും ലഭിച്ചത്. 75 ഡോളറാണ് ഫൈൻ. ഇത്തരം ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഡ്രൈവർമാർ വാഹനം പെട്ടെന്ന് നിർത്തുന്നതിനാൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നതാണ് ബിൽ കൊണ്ടുവരുവാൻ കാരണമായി ചൂണ്ടികാട്ടുന്നത്. ഗവർണർ ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com