ADVERTISEMENT
pro-kosy

ഫിലഡൽഫിയ∙ ലാനയുടെ അംഗ സംഘടനയായ ’ഫിലഡൽഫിയ മലയാള സാഹിത്യ വേദി’യുടെ സമ്മേളനത്തിൽ, പ്രൊഫസ്സർ കോശി തലയ്ക്കലിനെ ’സിറ്റി ഓഫ് ഫിലഡൽഫിയ’ ആദരിച്ചു. സെന്റ് തോമസ് സീറോ മലബാർ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫിലഡൽഫിയ സിറ്റി കൗൺസിൽമാൻ അൽടോബൻ ബർഗർ പ്രൊഫസ്സർ കോശി തലയ്ക്കലിന്  പ്രശസ്തി പത്രം സമ്മാനിച്ചു. 

pro-kosy-2

ഫൊക്കാനാ പ്രസിഡന്റ് മാധവൻ ബി നായർ മംഗള സന്ദേശം നല്ല്കി.   ഭാഷാ ശാസ്ത്രജ്ഞ പ്രൊഫ. ഡോ എൻ പി ഷീല, മുതിർന്ന പത്ര പ്രവർത്തകൻ ജോർജ് ജോസഫ്, ചെറുകഥാ കൃത്ത് സി എം സി, നാട്ടുക്കൂട്ടം രക്ഷാധികാരി ഫാ എം. കെ. കുര്യാക്കോസ്, സാഹിത്യകാരൻ  അശോകൻ വേങ്ങശ്ശേരി, യൂ പെൻ സർവകലാശാലയിലെ മലയാള ഭാഷാ വിഭാഗം മേധാവി ഡോ. ജെയിംസ് കുറിച്ചി, ഇന്ത്യാ പ്രസ് ക്ലബ് മുൻ ജനറൽ സെക്രട്ടറി വിൻസന്റ് ഇമ്മാനുവേൽ, ലാനാ ജോയിന്റ് സെക്രട്ടറി കെ കെ ജോൺസൺ,  ഫൊക്കാനാ ട്രഷറാർ സജിമോൻ ആന്റണി, പത്രപ്രവർത്തകനും രാഷ്്ട്രീയ വിദഗ്ധനുമായ  വിൻസന്റ് ഇമ്മാനുവേൽ, സാമൂഹ്യ പ്രവർത്തകൻ അലക്സ് തോമസ്, കോട്ടയം സി എം എസ് കോളജ് മുൻ അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ഫീലിപ്പോസ് ചെറിയാൻ, ഫാ ഷിബു ജോൺ, കവയിത്രി സോയാ നായർ, നേഴ്സ് സംഘടനയായ ’പിയാനോ’ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, നൃത്യാദ്ധ്യാപികമാരും എഴുത്തുകാരുമായ നിമ്മീ ദാസ്, സാന്ദ്രാ തെക്കുംതല, എഴുത്തുകാരി അഷിത എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.  ജോർജ് നടവയൽ കോർഡിനേറ്ററായി.

അമേരിക്കൻ മലയാള സാഹിത്യ ഭൂമികയിലെ ദീപസ്തംഭമായ പ്രഫ. കോശി തലയ്ക്കലിലിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ മംഗളാഘോഷമാണ് സന്ദർഭം. ബഹുമുഖ പ്രതിഭയും വൻ ശിഷ്യസമ്പത്തു കൊണ്ട് അനുഗ്രഹീത നുമായ പ്രൊഫ. കോശി തലയ്ക്കൽ ധന്യമായ കുടുംബജീവിതത്തിന്റെയും ഈശ്വരചൈതന്യ സñുതിയുടേയും നിദർശനം എന്ന നിലയിൽ മലമേൽ ഉയർത്തിയ ദീപത്തിന്റെ ധർമ്മം നിർവഹിക്കുന്നു എന്നതായിരുന്നു അനുമോദന സമ്മേളനത്തിന്റെ കാതൽ. പ്രഫ. കോശി തലയ്ക്കൽ, മാവേലിക്കര ബിഷപ് മൂർ കോളജിൽ മൂന്നു പതിറ്റാണ്ട് മലയാളം വിഭാഗം തലവനായിരുന്നു. നിരൂപകൻ, പരിഭാഷകൻ, കവി, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.

പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. പ്രഫ. കോശി തലയ്ക്കലിന്റെ ‘കാലാന്തരം‘ എന്ന കവിതാ സമാഹാരം പ്രസിദ്ധമാണ്. നാടകകാരനാണ്. ബൈബിൾ പണ്ഡിതനാണ്. കേരളത്തിൽ കോൺഗ്രസ്സിന്റെയും തുടർന്ന് ജനതാ പാർട്ടിയുടെയും തീപ്പൊരി പ്രസംഗകനും നേതാവുമായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച് ക്രിസ്തു ചൈതന്യ ജോലികളിലേക്ക് ജീവിതം സമർപ്പിക്കുകയായിരുന്നു. ചാൾസ് ഡിക്കൻസിന്റെ ‘ക്രിസ്മസ് കരോൾ‘ എന്ന രചന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

‘പള്ളി,‘ ‘ബഡവാഗ്നി‘ എന്നീ നോവലുകളും, ‘വെളിച്ചം ഉറങ്ങുന്ന പാതകൾ‘ എന്ന ചെറുകഥാ സമാഹാരവും, ‘ഡിങ്ങ് ഡോങ്ങ്‘, ‘മൈനയും മാലാഖയും‘ എന്നീ ബാലസാഹിത്യ രചനകളും, ‘ആത്മസങ്കീർത്തനം‘ എന്ന ഗാനസമാഹാരവും പ്രഫ. കോശി തലയ്ക്കലിന്റെ സാഹിത്യകൃതികളണ്. അമേരിക്കയിലെ ഏറ്റവും വലിയ ക്രിസ്തീയ റേഡിയോ നെറ്റ്വർക്കായ ’ഫാമിലി റേഡിയോയിൽ’ മലയാള വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു. ഏറ്റവും നല്ല ക്രിസ്തീയ ഗാനരചനയ്ക്കുള്ള പ്രഥമ എം ഈ ചെറിയാൻ അവാർഡ്, ഗാനരചനയ്ക്കുള്ള ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ, ആദരവായി ലഭിച്ച അനവധി പുരസ്കാരങ്ങളിൽ പ്രഥമം. ’നാട്ടുക്കൂട്ടം’ എന്ന സാഹിത്യവേദിയുടെ അധികാരിയായിരുന്നു പ്രഫ. കോശിതലയ്ക്കൽ. ലാനയുടെ മികച്ച സാഹിത്യ പ്രവർത്തകനുള്ള കഴിഞ്ഞ വർഷത്തെ പുരസ്കാര ജേതാവുമാണ്. 

കുന്നം ഗവ. ഹൈസ്കൂളിലും തിരുവല്ലാ മാർത്തോമാ കോളജിലും, ചങ്ങനാശ്ശേരി എസ് ബി കോളജിലും പഠിച്ചു.

‘‘ദൈവമേ നിനക്കു സ്തോത്രം പാടിടും’’, ‘നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ‘ എന്നിങ്ങനെ മാർത്തോമാ സഭയിലും മറ്റു ക്രിസñീയാ സഭകളിലും പാടുന്ന പരശതം ഗാനങ്ങളുടെ കർത്താവാണ് പ്രൊഫ. കോശി തലയ്ക്കൽ. നാടകാഭിനയ രംഗത്ത് കോശി അധ്യാപക ദമ്പതികൾ പതക്കങ്ങൾ ചാർത്തിയവരാണ്. മക്കൾ ഗാന ശുശ്രൂഷാ രംഗത്ത് പ്രശസ്തരാണ്. പിതാവ് പടിഞ്ഞാറേ തലയ്ക്കൽ ജോൺ, മാതാവ്: മറിയാമ്മ. ചെയ്സ്, റെയ്സ് എന്നിവർ മക്കൾ. രഞ്ജിനി, മായ എന്നിവർ മരുമക്കൾ. ഹന്ന, സോക എന്നിവർ ചെറുമക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com