ADVERTISEMENT
micheal-webb

ഫോർട്ട്‌വർത്ത് ∙മേയ് 18 ശനിയാഴ്ച അമ്മയുടെ കൂടെ നടക്കാനിറങ്ങിയ എട്ടു വയസ്സുകാരിയെ തട്ടികൊണ്ടുപോയ അജ്ഞാതൻ പിടിയിൽ.  അമ്മയും മകളും നടന്നു പോകുമ്പോൾ പെട്ടെന്ന് വാഹനം തൊട്ടടുത്ത് നിറുത്തി കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയെ തട്ടി മാറ്റി വാഹനം ഓടിച്ചു പോയ മൈക്കിൾ വെമ്പാണ് (51) ശനിയാഴ്ച രാത്രിയിൽ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

ഫോറസ്റ്റ് ഹില്ലിലുള്ള വു‍ഡ്‌ സ്പ്രിറിങ് സ്യൂട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി ഹോട്ടൽ മുറിയിൽ കണ്ടെത്തി. വൈദ്യ പരിശോധനക്കുശേഷം കുട്ടി ആരോഗ്യവതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഹോട്ടൽ പരിസരത്തു സംശയാസ്പദമായ കാർ കണ്ടെത്തിയത് ലോക്കൽ ചർച്ചിലെ ചിലരാണ്. ഉടനെ പൊലീസിനെ വിവരം അറിയിച്ചു.

സോഷ്യൽ മീഡിയാ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിലും കുട്ടിയുടെ ചിത്രം പരസ്യപ്പെടുത്തിയതും, കാറിന്റെ വിശദവിവരങ്ങൾ നൽകിയതുമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ പേരിൽ വിവിധ കൗണ്ടികളിൽ പല കേസുകളും നിലവിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com