ADVERTISEMENT

ഹൂസ്റ്റണ്‍ ∙ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. മേയ് 12ന് മൂന്നു മണിക്ക് സ്റ്റാഫോര്‍ഡിലുള്ള ദേശീ റസ്‌റ്ററന്റില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങും പ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിനും സംഘടനാ ചര്‍ച്ചകള്‍ക്കും ശേഷം ഇലക്ഷന്‍ കമ്മീഷണര്‍ തോമസ് കെ വര്‍ഗീസിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

kottayam-houston-club1

ബാബു ചാക്കോ (പ്രസിഡന്റ്), ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ (ചെയര്‍മാന്‍), തോമസ് കെ വര്‍ഗീസ് (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), മോന്‍സി കുര്യാക്കോസ്, മാത്യു ചന്നപ്പാറ (വൈസ് പ്രസിഡന്റമാര്‍), സുകു ഫിലിപ്പ് (സെക്രട്ടറി), ഷിബു കെ മാണി (ജോ സെക്രട്ടറി) കുര്യന്‍ ചന്നപ്പാറ (ട്രഷറര്‍), ചാക്കോ ജോസഫ് (ജോ ട്രഷറര്‍), ആന്‍ഡ്രൂസ് ജേക്കബ്, മധു ചേരിക്കല്‍, സജി ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റഴ്‌സ്), അജി കോര (മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍), ഷോണ്‍ തോമസ്, സജിത് കുര്യന്‍, റെജി കോട്ടയം (സ്‌പോര്‍ട്ട്‌സ് ആന്റ് ഗെയിംസ് കോര്‍ഡിനേറ്റര്‍മാര്‍) എസ്കെ ചെറിയാന്‍, പി ആര്‍ ഒ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. 

കോട്ടയം ക്ലബിന് വുമണ്‍സ് ഫോറം രൂപീകരിക്കണമെന്നാശയം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി സുകുഫിലിപ്പ് കൃതജ്ഞത അറിയിച്ചു. ക്ലബിന്റെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com