ADVERTISEMENT
cma-senior-citizen-2

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയർ സിറ്റിസൺ വിഭാഗം അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ കൂടി. പ്രസ്തുത യോഗത്തിൽ വച്ച് സീനിയർ സിറ്റിസൺ ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജോസഫ് നെല്ലവേലി, കോർഡിനേറ്റേഴ്സ് ജോർജ് പുതുശ്ശേരി, ഡോ. ജെയിംസ് മാത്യു, പി. ഒ. ഫിലിപ്പ്, മേരി മെത്തിപ്പാറ, അഡ്വ. ജോൺ വർഗീസ്, ജേക്കബ് ചിറയത്ത്, ജോൺ ഇലക്കാട്, ഡോ. മാത്യു കോശി എന്നിവരെയും തിരഞ്ഞെടുത്തു.

cma-senior-citizen-3

തിരഞ്ഞെടുപ്പിനുശേഷം പ്രവർത്തനോദ്ഘാടനവും നടന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്രൂസ്, ലൈബ്രറി, കാർഡ് ഗെയിംസ്, ഡിബേറ്റ് തുടങ്ങിയ വിവിധ മാനസികോല്ലാസ പരിപാടികൾ നടത്തുന്നതിനും സീനിയർ സിറ്റിസൺ വിഭാഗം തീരുമാനിക്കുകയുണ്ടായി.

സീനിയർ സിറ്റിസൺ വിഭാഗം പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് ഷിക്കാഗോ മലയാളി അസോസിയേഷൻ സീനിയർ സിറ്റിസൺ പ്രതിനിധി ജോസ് സൈമൺ മുണ്ടാപ്ലാക്കിൽ, മുൻ പ്രസിഡന്റുമാരായ സണ്ണി വള്ളിക്കളം, റ്റോമി അംപേനാട്ട് എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി  ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com