ADVERTISEMENT
family-conferance1

വാഷിങ്ടൻ ഡിസി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് പ്രതിനിധികൾ കാനഡയിലെ സെന്റ് ഗ്രീഗോറിയോസ് മിസ്സിസ്സാഗാ, സെന്റ് തോമസ് ടൊറോന്റോ, സെന്റ് ഗ്രീഗോറിയോസ് ലേക്ക്‌വ്യൂ, സെന്റ് മേരീസ് അജാക്സ് എന്നീ ഇടവകകൾ സന്ദർശിച്ചു.

മേയ് 19 ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഇടവക വികാരിമാരായ ഫാ. തോമസ് ജോർജ്, ഫാ. ഡാനിയേൽ പുല്ലേലിൽ (മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം) ഫാ. ബ്ലസൺ വർഗീസ്, ഫാ. മാത്യു തോമസ് എന്നിവർ ഓരോ ഇടവകകൾ സന്ദർശിച്ച് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു.

ജനറൽ സെക്രട്ടറി ജോബി ജോൺ, ബിസിനസ് മാനേജർ സണ്ണി വർഗീസ്, സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ശോഭാ ജേക്കബ്, റോസ് മേരി യോഹന്നാൻ, ചെറിയാൻ പെരുമാൾ എന്നിവർ ഓരോ ഇടവകയിലും കോൺഫറൻസിനെക്കുറിച്ചും റജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചുമുള്ള വിവരണങ്ങൾ നൽകി.

വികാരിമാരായ ഫാ. തോമസ് ജോർജ്, ഫാ. ഡാനിയേൽ പുല്ലേലിൽ, ഫാ. ബ്ലസൺ വർഗീസ്, ഫാ. മാത്യൂ തോമസ് എന്നിവർ റജിസ്ട്രേഷൻ കിക്ക് ഓഫ് നിർവ്വഹിച്ചു. ഒരോ ഇടവകയിൽ നിന്നും ലഭിച്ച സഹായ സഹകരണങ്ങൾക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com