ADVERTISEMENT
foma---2

ന്യൂജഴ്‌സി∙ കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോമാ സംഘടിപ്പിച്ച 'റീ ബില്‍ഡ് കേരള' പദ്ധതിയുടെ ഫണ്ടിലേക്ക് കേരളാ സമാജം ഓഫ് ന്യൂജഴ്‌സി (കെഎസ്എൻജെ) എണ്ണായിരം  ഡോളറിന്റെ തുകയ്ക്കുള്ള  ചെക്ക് സമാജം പ്രസിഡന്റ് സിറിയക്ക് കുര്യൻ ഫോമാ നാഷണൽ ട്രഷറാർ ഷിനു ജോസഫ്, ജനറൽ  സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവർക്ക് കൈമാറി. 

ന്യൂജഴ്‌സിയിലെ ഡ്യൂമൗണ്ടിൽ ഉള്ള ഔർ റെഡീമർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ യോഗത്തിൽ കെ എസ് എൻ ജെ പ്രസിഡന്റ് സിറിയക് കുര്യൻ സ്വാഗതം ആശംസിച്ചു. ഫോമാ ചെയ്യുന്ന ഇത്തരം മഹത്തായ പ്രവർത്തനത്തിൽ സഹായഹസ്തവുമായി സഹകരിക്കാൻ കഴിഞ്ഞതിൽ താനുൾപ്പെടുന്ന അസോസിയേഷൻ പ്രവർത്തകർ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന് സിറിയക് കുര്യൻ പ്രസ്താവിച്ചു. 

വില്ലേജ് പ്രൊജക്ട് കോഓർഡിനേറ്റർ അനിയൻ ജോർജ് പദ്ധതിയുടെ വിശദ വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഫോമാ ജനറൽ സെക്രട്ടറി ജോസ് ഏബ്രാഹാം കെ എസ് എൻ ജെ നൽകിയ സംഭാവനയ്ക്കു നന്ദി പറയുകയും  ജൂൺ രണ്ടിന് നടത്തപ്പെടുന്ന കേരളാ കൺവൻഷന് ഏവരെയും ക്ഷണിക്കുകയും ചെയ്തു. ട്രഷറാർ ഷിനു ജോസഫ്  നന്ദി രേഖപ്പെടുത്തി.  ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ വൈസ് പ്രസിഡന്റ്  ബോബി തോമസ്, കെ എസ് എൻ ജെ വൈസ് പ്രസിഡന്റ് സെബാസ്റ്റിയൻ ചെറുമഠത്തിൽ, സെക്രട്ടറി ജിയോ ജോസഫ്, ട്രഷറാർ നിതീഷ് തോമസ് എന്നിവരും മറ്റ് കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. 

കേരളാ സമാജം ഓഫ് ന്യൂജഴ്‌സിയുടെ എല്ലാ അംഗങ്ങൾക്കും, പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com