ADVERTISEMENT
nurses

ഹൂസ്റ്റൺ∙ ഇമ്മാനുവേൽ മാർത്തോമാ ഇടവക സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നഴ്സസ് വാരം ആഘോഷിച്ചു. നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി ഇമ്മാനുവേൽ മാർത്തോമാ ഇടവകയിലെ അംഗങ്ങളും അമേരിക്കയിൽ 25 വർഷങ്ങളിലധികം  സേവനം ചെയ്തിട്ടുള്ളവരുമായ  നഴ്സുമാരെ ആദരിക്കുകയുണ്ടായി. ഈ വർഷം രജത ജൂബിലി ആഘോഷിക്കുന്ന ഇമ്മാനുവേൽ ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ നഴ്സുമാരെ ആദരിച്ചത് വികാരനിർഭരമായ ചടങ്ങായിരുന്നു. മെയ് 19 നു ഞായാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടത്തപ്പെട്ട പ്രസ്തുത സമ്മേളനത്തിൽ ഇമ്മാനുവേൽ സേവികാസംഘം സെക്രട്ടറി മെറീന മാത്യു സ്വാഗതം ആശംസിച്ചു.

ഇടവക വികാരി റവ. ഏബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനം, മുഖ്യാതിഥിയായിരുന്ന മാർത്തോമാ സഭ മുൻ വികാരി ജനറാൾ വെരി. റവ. ഡോ.ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇടവകയിലെ ഏറ്റവും മുതിർന്ന 3 നഴ്സുമാർ ചേർന്ന് ദീപം തെളിയിക്കുകയും, തുടർന്ന് ഇടവകയിലെ എല്ലാ നഴ്സുമാരും ചേർന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു. 25 വർഷത്തിലധികമായി അമേരിക്കയിൽ സേവനം അനുഷ്ഠിച്ച 75ൽ പരം നഴ്സുമാരെ സമ്മേളനത്തിൽ ആദരിച്ചു.

ആനി ജോജി ,ബെറ്റ്സി വര്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലിജി  മാത്യൂസ് ആലപിച്ച ഗാനം സമ്മേളനത്തിന്റെ മാറ്റു കൂട്ടി. രമണി മാത്യു, മറിയാമ്മ ഉമ്മൻ ,ശാലിനി പാപ്പച്ചൻ എന്നിവർ കോഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com