ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്ക ഈസ്റ്റർ ആഘോഷവും നാൽപതാം വാർഷികവും മെയ് 26 ന് ഞായറാഴ്ച  അഞ്ച്  മണിക്ക് വൈറ്റ് പ്ലെയിൻസ് ഉള്ള റോയൽ പാലസിൽവച്ചു നടത്തും. ഫാ. ലിജു തോമസ് (വികാർ ഓഫ് സെൻറ് മേരീസ് മലങ്കര കാത്തോലിക് ചർച്ച്‌) യോഗം ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം  ഈസ്റ്റർ മെസ്സേജ് നൽകും.

ഇന്ത്യ കത്തോലിക് അസോസിയേഷൻറെ ചാരിറ്റി പ്രവത്തനവുമായി കേരളത്തിൽ നിർമ്മിച്ചുകൊടുക്കുന്ന വീടിൻറെ ആദ്യ ഗഡുവിന്റെ ഉദ്ഘാടനവും, തദവസരത്തിൽ നിർവഹിക്കും. സംവിധായകൻ സിദ്ദിഖ്, നടനും സംവിധായകനുമായ ലാൽ, എന്നിവരോടൊപ്പം ദീപക് ദേവ്, എന്നിവരുടെ സാന്നിധ്യവും, നിറപ്പകിട്ടാർന്ന വൈവിധ്യ കലാപരിപാടികളും ഈസ്റ്റർ ആഘോഷങ്ങൾക്കു മിഴിവേകും .

വിവരങ്ങൾക്ക് : പ്രസിഡന്റ് പോൾ ജോസ് (516 526 8787), സെക്രട്ടറി ആന്റോ വർക്കി (516 698 7496), ട്രെഷൃർ ജോർജ്കുകുട്ടി (516 532 4573) , വൈസ്പ്രസിഡന്റ് ലിജോ ജോൺ (516 9462 222), കോർഡിനേറ്റർമാരായ ജോസ് മലയിൽ (914 774 3516), ഫിലിപ്പ് മത്തായി (914 715 6219) .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com