ADVERTISEMENT
holy-communion-1

ഷിക്കാഗോ∙ ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാർഥികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം മേയ് 25 ശനിയാഴ്ച 4 മണിക്ക് നടത്തുന്നു.

holy-communion-2

ഈ വർഷം വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ചെമ്മാച്ചേൽ ലൂക്സണിന്റേയും ഫെലിക്സിന്റേയും പുത്രി മില, ഇല്ലിമൂട്ടിൽ മനീഷിന്റെയും ജോയ്സിന്റെയും പുത്രൻ അലക്സ്, കളപ്പുരയ്ക്കൽ കരോട്ട് ബിനുവിന്റെയും  ജിൻസിയുടേയും പുത്രി അലീന, കാരിക്കാപറമ്പിൽ സന്തോഷിന്റേയും സിൽബിയുടെയും പുത്രൻ ഷാൻ, കല്ലടാന്തിയിൽ ബോബിയുടെയും ഷെല്ലിയുടേയും പുത്രൻ നഥൻ, കുന്നംകുളം ഷിബുവിന്റേയും ജിഷയുടേയും പുത്രൻ ഈത്തൻ, കന്നാരത്തിൽ സുനിലിന്റേയും റ്റിനുവിന്റെയും പുത്രൻ സ്റ്റീവ്, കാരപ്പള്ളിൽ അജീഷിന്റെയും സൽവിയയുടേയും പുത്രൻ കെവിൻ, കീഴങ്ങാട്ട് സിറിയക്കിന്റേയും കൊളീന്റേയും പുത്രൻ ഡാനിയേൽ, കോഴംപ്ലാക്കിൽ സ്റ്റാനിമോന്റെയും ആശയുടെയും പുത്രൻ ജെറമി, മണപ്പള്ളിൽ ജിമ്മിയുടേയും ബിനിയുടേയും പുത്രി എയ്മി, മണപ്പള്ളിൽ മാത്യുവിന്റേയും ആന്നിന്റെയും പുത്രി റെയ്‌ന, മങ്ങേട്ടെ പുളിക്കിയിൽ ജോർജ്ജിന്റെയും ലിൻറ്റയുടേയും പുത്രി നിസ, മേലണ്ടശ്ശേരിൽ സാജന്റെയും രെഞ്ചുവിന്റെയും പുത്രൻ സാമുവൽ, മുളയാനിക്കൽ ഷിബുവിന്റേയും സുസ്മിതയുടേയും പുത്രൻ ജോസഫ്, നരമംഗലത്ത് സാജന്റെയും ജോസിയുടേയും പുത്രൻ ക്ലെമന്റ്, പടിഞ്ഞാറേൽ ജെയ്‌മോൻറെയും എൽസിയുടെയും പുത്രൻ നോബിൾ, പടിഞ്ഞാത്ത് നിധിൻറെയും ബെൻസിയുടേയും  പുത്രൻ ക്രിസ്റ്റിൻ, പാറേട്ട് ജോജന്റെയും ജിനുവിന്റേയും പുത്രിമാരായ കെയ്‌റ, നോറ, പാറക്കാട്ട് സ്‌ലോബിയുടേയും സുനിതയുടേയും പുത്രൻ ജൂഡ്, പുത്തെൻപറമ്പിൽ റോണിയുടേയും റ്റാനിയയുടേയും പുത്രൻ സക്കറിയ, പുതുച്ചിറയിൽ ബോണിയുടേയും ലൗസിയുടെയും പുത്രി എമ്മ, തെക്കനാട്ട് സഞ്ചുവിന്റേയും ഫെബിന്റേയും പുത്രി സോഫിയ, തേവർമറ്റം ഉണ്ണിയുടേയും ദിവ്യയുടേയും പുത്രി ലിസാ, വാച്ചാച്ചിറ ജോൺസണിന്റേയും ജോമിയുടേയും പുത്രൻ ജെഡൻ, വെട്ടിക്കാട്ട് പ്രശാന്തിന്റേയും ഹാനിയുടേയും പുത്രി ലിവിയ, വിളങ്ങാട്ടുശ്ശേരിൽ മാറ്റിന്റേയും ഡയാനയുടേയും പുത്രി നിയ എന്നിവരാണ്.

holy-communion-3

ക്നാനായ കത്തോലിക്ക റീജിയൺ വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലിൻ, റവ. ഫാ. റ്റോമി ചേള്ളകണ്ടത്തിൽ, റവ. ഫാ. ജോനസ് ചെറുനിലത്ത്, റവ. ഫാ. ജിജോ നെല്ലിക്കണ്ടത്തിൽ, റവ. ഫാ. ബിനോയ് നരമംഗലം, റവ. ഫാ. ജോസഫ് കടക്കൽ, റവ. ഫാ. ബിജു ചോരപടത്ത് എന്നിവർ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.

holy-communion-4

കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷകരമായുള്ള ആദ്യകുർബാന സ്വീകരണത്തിൽ പങ്കെടുത്ത്, അവർക്കുവേണ്ടി പ്രാർത്ഥിച്ച് അനുഗ്രഹപ്രദമാക്കണമെന്ന് ബഹുമാനപ്പെട്ട വികാരി ഫാദർ എബ്രാഹം മുത്തോലത്തും, ഡി. ആർ. ഇ. റ്റീന നെടുവാമ്പുഴ, കുട്ടികളുടെ മാതാ- പിതാക്കളും, അധ്യാപകരും അറിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com