ADVERTISEMENT

കാരൾട്ടൺ (ഡാലസ്) ∙ അമേരിക്കൻ മുസ്‍ലിം വുമൺ ഫിസിഷ്യൻസ് അസോസിയേഷനും മദീന മസ്ജിത് കരോൾട്ടനും സംയുക്തമായി ടെക്സസ് ഹെൽത്ത് പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂൺ 15 ന് പത്താം കമ്മ്യൂണിറ്റി ഹെൽത്ത് ആന്റ് വെൽനസ് ഫെയർ സംഘടിപ്പിക്കുന്നു.

ജൂൺ 15 ന് രാവിലെ 9.30 മുതൽ 1.30 വരെ കാരൾട്ടൺ ഓൾഡ് ഡെന്റനിലുള്ള മദീനാ മസ്ജിത് ഓഫ് കരോൾട്ടണിലാണ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.  അഞ്ചു ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. അഡൽറ്റ് സ്ക്രീനിംഗ് (കൊളസ്ട്രോൾ, ഗ്ലൂക്കോസ്) തുടങ്ങി പരിശോധനകൾ ഇവിടെ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള ഡെന്റൽ പരിശോധനയും ഇവിടെ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ഷൊഹബു ഖാൻ : 469 855 7175

നറ്റാഷ ഡുറാനി : 817 760 8918

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com