ADVERTISEMENT

ന്യൂയോർക്ക് ∙ പിസിഎൻഎകെ മുൻ നാഷണൽ സെക്രട്ടറിയും എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സെക്രട്ടറിയും സുവിശേഷകനുമായ ജെയിംസ് ഏബ്രഹാമിന് പാസ്റ്ററായി ഓർഡിനേഷൻ ലഭിച്ചു.

ന്യൂയോർക്കിലെ എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടന്ന ആരാധനയിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കുര്യൻ ജോർജിന്റെ അധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് സ്റ്റേറ്റ് ഓവർസിയർ ബിഷപ്പ് സ്റ്റീവ് സ്മിത് ഓർഡിനേഷൻ നൽകി. ഐപിസി നോർതേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ മുഖ്യസന്ദേശം നൽകി. പാസ്റ്ററുന്മാരായ റെജി ചെറിയാൻ, തോമസ് കിടങ്ങാലി, ജോൺ ഫിലിപ്പ്, എം. ഒ. മാത്യു എന്നിവരും അത്മായ പ്രതിനിധികളും ശുശ്രൂഷയിൽ സംബന്ധിച്ചു.

തിരുവനന്തപുരം തേവർകുഴി കുടുംബാംഗമായ പാസ്റ്റർ ജെയിംസ് ഏബ്രഹാം 2003 മുതൽ ചർച്ച് ഓഫ് ഗോഡ് അംഗമായി വിവിധ ചുമതലകൾ വഹിച്ചു വരുന്നു. വടക്കേ ഇൻഡ്യയിൽ മിഷൻ ഫീൽഡ് തിരഞ്ഞെടുത്ത് പ്രവർത്തനം നടത്തിവരുന്നതിനോടൊപ്പം വിവിധ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.

ന്യൂയോർക്കിലെ ജെയിംസൺ തീയോളജിക്കൽ സ്കൂളിൽ നിന്ന് ബിരുദാനന്തര ബിരുദത്തിനുശേഷം പ്രസ്തുത സ്കൂളിന്റെ ന്യൂയോർക്ക് കോർഡിനേറ്ററായും പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ ന്യൂയോർക്ക് ചാപ്റ്ററിന്റെയും ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്ററിന്റെയും ജോയിന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്നു. ഭാര്യ വൽസ ഏബ്രഹാം. മക്കൾ: ജോയൽ ഏബ്രഹാം, വിൻസി ഏബ്രഹാം ഭർത്താവ് ജോയൽ മാത്യു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com