ADVERTISEMENT

ന്യൂജഴ്‌സി∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്‍ സാംസ്‌കാരികപരിപാടികളൊടെ ഷിക്കാഗോയില്‍നിന്നുള്ള സംയോജകയായി  ദേവി ജയനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. ആലപ്പുഴ സ്വദേശിനിയായ ദേവി ജയന്‍ കെ എച്ച് എന്‍ എ യുടെ ഡിട്രോയിറ്റ് കണ്‍വന്‍ഷനിലെ കലാപരിപാടികളുടെ അവതാരകയും നൃത്തപരിപാടികളിലെ സജീവ അംഗവുമായിരുന്നു.  ലാസ്യ എന്ന നൃത്തക്കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളാണ്. ഷിക്കാഗോ കേന്ദ്രീകരിച്ച് നിരവധി നൃത്തരൂപങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

സംവിധായകന്‍ ജയന്‍ മുളങ്ങാടിന്റെയും  പ്രഫ. കല ജയന്റെയും മകളായ ദേവി പന്ത്രണ്ട് വര്‍ഷമായി അമേരിക്കയിലാണ്. ഭര്‍ത്താവ് സജിത് പ്രസാദ്, മകള്‍ വൈഗ എന്നിവരോടൊപ്പം ഷിക്കാഗോയില്‍ താമസം. 

ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍. വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com