ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ, ജൂൺ മാസം 28, 29, 30 തീയതികളിൽ കാലിഫോർണിയയിലെ സാൻ ഹോസയിലുള്ള സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ പ്രീ-മാര്യേജ് കോഴ്സ് നടത്തുന്നു. 

വിവാഹിതരാകാൻ തയാറെടുക്കുന്ന യുവതീ യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി പ്രഗൽഭരായ വ്യക്തികൾ ഈ ത്ര്വിദിന കോഴ്സിനു നേതുത്വം നൽകുന്നു. അമേരിക്കയിലും, ഇന്ത്യയിലും വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു. കുടുംബബന്ധങ്ങൾക്ക്‌ ഏറെ മൂല്യശോഷണം നേരിടുന്ന ഈ അവസരത്തിൽ, യുവജനങ്ങൾ വിവാഹത്തിനു മുൻപായി ഇത്തരം കോഴ്‌സുകളിൽ പങ്കെടുക്കുന്നത് തികച്ചും ഉചിതമാണെന്ന് ഫൊറോനാ വികാരി ഫാ. സജി പിണർക്കയിൽ അഭിപ്രായപ്പെട്ടു. 

പ്രീ-മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫാ. സജി പിണർക്കയിൽ [224-659-6586], റ്റോണി പുല്ലാപ്പള്ളി [630 - 205 - 5078] എന്നിവരെ ബന്ധപ്പെട്ട് പേരുകൾ റജിസ്റ്റർ ചെയ്യേണ്ടതാണ്. ക്നാനായ റീജിയന്റെ അടുത്ത പ്രീ-മാര്യേജ് കോഴ്സ് ഒക്ടോബർ 18 മുതൽ 20 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com