ADVERTISEMENT
missisuaga-eparchy-2

മിസിസാഗ∙ 1977 മുതല്‍ ചെറിയ ചെറിയ കുടിയേറ്റങ്ങളോടെ കാനഡ മണ്ണില്‍ കിളിര്‍ത്ത സിറോ മലബാര്‍ സഭയെ ദൈവിക പരിപാലനയില്‍ 2015 ആഗസ്റ്റ് 6 ന് സിറോ മലബാര്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റായി പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തി. 2015 സെപ്റ്റമ്പര്‍ 19ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2018 ഡിസംബര്‍ 22 ന് ഫ്രാന്‍സിസ് പാപ്പാ മിസിസാഗയെ രൂപതയായി ഉയര്‍ത്തി. 39 മാസത്തെ അശ്രാന്തപരിശ്രമങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു. ഈ അവര്‍ണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി. 2019 മേയ് 25 ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാന്‍ സ്ഥാനാരോഹണവും നടക്കുമ്പോള്‍ നമ്മുടെ പ്രധാന വെല്ലുവിളി കേരളത്തില്‍ ആരംഭിച്ച സിറോ മലബാര്‍ സഭയെ കനേഡിയന്‍ സംസ്കാരത്തില്‍ വേരുറപ്പിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരസ്വപ്നങ്ങളുമായി കാനഡയിലേക്ക് കുടിയേറിയ സിറോ മലബാര്‍ വിശ്വാസികള്‍ വളരെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നതില്‍ അഭിമാനിക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ നമ്മുടെ അജപാലന പ്രവര്‍ത്തനങ്ങളിലെ മുന്‍ഗണന കാനഡയില്‍ ചിതറിക്കിടക്കുന്ന ദൈവജനത്തെ കണ്ടെത്തി ആരാധനാ സമൂഹങ്ങള്‍ രൂപപ്പെടുത്തലായിരുന്നു. അതിന് നിങ്ങള്‍ ഓരോരുത്തരുടെയും നേതൃത്വവും സഹകരണവും അത്ഭുതാവഹമായിരുന്നു. അത് തുടരുമ്പോള്‍തന്നെ നമ്മുടെ ഇനിയുള്ള അജപാലന മുന്‍ഗണന വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തല്‍ ആകണം. എങ്കില്‍ മാത്രമേ, ആത്യന്തിക ലക്ഷ്യമായ സുവിശേഷവല്‍കരണവും അതുവഴി ആത്മരക്ഷയും സാധ്യമാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com