ADVERTISEMENT

ഹൂസ്റ്റൺ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 7-ാമത് വാർഷിക വോളിബോൾ ടൂർണമെന്റിന് സമാപനം. പ്രസിഡന്റ്ണ്ട് റവ.ഫാ.ഐസക് ബി.പ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫൈനൽ പോരാട്ടത്തിൽ സെന്റ് ജോസഫ് ബ്ലൂ ടീം ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടപ്പോൾ സെന്റ് ജോസഫ് ഗ്രീൻ ടീം റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി. 

ecumenical-volleyball-2

ജോസിസ് ജോസഫ് (ബസ്ററ് പ്ലെയർ) അലോഷി മാത്യു (ബസ്റ്റ് ഒഫൻസീവ് പ്ലെയർ) ഡെന്നിസ് തോംസൺ (ബസ്ററ് ഡിഫെൻസിവ് പ്ലെയർ) ബെന്നി തോട്ടുങ്കൽ (ബസ്റ്റ് സെറ്റെർ) എന്നിവർ പ്രത്യേക ട്രോഫികൾ കരസ്ഥമാക്കി. സനൂഷ് ജോസി സ്പെഷ്യൽ റൈസിങ്ങ് സ്റ്റാർ ട്രോഫിക്ക് അർഹനായി. സ്പോർട്സ് കൺവീനർ റവ.ഫാ. എബ്രഹാം സഖറിയയും (ജെക്കു അച്ചൻ) റവ.ഫാ.ഐസക് ബി.പ്രകാശും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.     

സെന്റ് മേരീസ് ക്നാനായ, ട്രിനിറ്റി മാർത്തോമാ, സെന്റ് മേരീസ് സിറോ മലബാർ, സെന്റ് ജോസഫ് സീറോ മലബാർ എന്നെ ടീമുകളും ടൂർണമെന്റിൽ മാറ്റുരച്ചു. രാജേഷ് വർഗീസ് ടൂർണമെന്റിന്റെ ഗ്രാൻഡ് സ്‌പോൺസറായിരുന്നു. ടൂർണമെന്റ് കോഓർഡിനേറ്റർമായ റജി കോട്ടയം, സന്തോഷ് തുണ്ടിയിൽ, വിനോദ് ചെറിയാൻ, എന്നിവരോടൊപ്പം അലക്സ് പാപ്പച്ചൻ, ജോൺസൻ മാത്യു തുടങ്ങിയവർ വിവിധ നിലകളിൽ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com