ADVERTISEMENT

മെംപിസ്∙ മെംപിസ് ഹൈസ്കൂൾ വിദ്യാർഥി ടപക്ക് മോസ്‌ലിക്ക് ഏറ്റവും ഉയർന്ന അക്കാദമിക് അവാർഡായ വലിഡിക്ടോറിയൻ പദവിയും മൂന്ന് മില്യൻ ഡോളറിന്റെ സ്കോളർഷിപ്പും. പിതാവിന്റെ മരണത്തോടെ വീട് നഷ്ടപ്പെട്ട മോസ്‌ലി ടെന്റുകളിൽ ജീവിച്ചാണ് ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കിയത്.

ആത്മാർഥതയുടെയും സത്യസന്ധതയുടെയും പ്രവർത്തനത്തിനുള്ള അനുഗ്രഹമാണ് തനിക്ക് ലഭിച്ച അംഗീകാരമെന്ന് മോസ്‍ലി മാധ്യമങ്ങളോടു പറഞ്ഞു. ഒരു മില്യൻ ഡോളറാണ് സ്കോളർഷിപ്പായി ലഭിക്കണമെന്ന് ആഗ്രഹിച്ചതെന്നും, എന്നാൽ മൂന്ന് മില്യൻ ഡോളർ വാഗ്ദാനം ലഭിച്ചതായും മോസ്‍ലി പറഞ്ഞു.

ജീവിതത്തിലനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ മോസ്‍ലിയുടെ പഠനത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ലെന്ന് സ്കൂൾ പ്രിൻസിപ്പിൾ ഷാരി മറക്സ് പറഞ്ഞു. തുടർ പഠനത്തിലും ഉയർന്ന ഗ്രേഡ് ലഭിക്കട്ടെ എന്നും അവർ ആശംസിച്ചു. അധ്യാപകരും, സഹപാഠികളും തന്നെ പ്രത്യേകം കരുതിയിരുന്നതായും സ്നേഹിച്ചിരുന്നതായും മോസ്‌ലി അറിയിച്ചു. അവരോടു  പ്രത്യേകം നന്ദിയുണ്ടെന്ന് മോസ്‍ലി പറഞ്ഞു. ഇലക്ട്രിക് എൻജിനീയറിങ് മേജറായി ടെന്നിസ്സി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠനം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മോസ്‍ലി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com