ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ നാഷനൽ ജിയോഗ്രാഫിക് ജിയോബി മത്സരങ്ങളിൽ മൂന്ന് ഇന്ത്യൻ–അമേരിക്കൻ വിദ്യാർഥികൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ പങ്കിട്ടു. ടെക്സസിൽ നിന്നുള്ള കാനിയൻ റിഡ്ജ് മിഡിൽ സ്കൂൾ (ഓസ്റ്റിൻ) എട്ടാം ഗ്രേഡ് വിദ്യാർഥി നിഹാർ ജൻഗ ഒന്നാം സ്ഥാനവും , മാസാച്യുസെറ്റ്സ് ലക്സിംഗ്ടൺ വില്യം ഡയമണ്ട് മിഡിൽ സ്കൂൾ ആറാം ഗ്രേഡ് വിദ്യാർഥി എട്രിയ മല്ലാന രണ്ടാം സ്ഥാനവും, മേരിലാന്റ് ഇല്ലിക്കോട്ട് സിറ്റിയിലെ ഇല്ലിക്കോട്ട് മിൽസ് മിഡിൽ സ്കൂൾ എട്ടാം  ഗ്രേഡ് വിദ്യാർഥി റിഷികുമാർ മൂന്നാം സ്ഥാനവും  കരസ്ഥമാക്കി.

ഒന്നാം സ്ഥാനം ലഭിച്ച നിഹറിന് 25,000 ഡോളറും രണ്ടാം സ്ഥാനം നേടിയ മല്ലാനക്ക് 10,000 ഡോളറും റിഷിക്ക് 5,000 ഡോളറുമാണ് സമ്മാനമായി ലഭിക്കുക. അമ്പത്തിനാലു സ്റ്റേറ്റ്, ടെറിട്ടറികളിൽ നിന്നും സെമി ഫൈനലിസ്റ്റുകളായ 10 പേരിലാണ് മൂവരും ഉൾപ്പെട്ടിരുന്നത്. രാജ്യത്താകമാനമുള്ള 10,000 സ്കൂളുകളിൽ നിന്നുള്ള നാലു മുതൽ 8 വരെ ഗ്രേഡിലുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം നടന്ന മത്സരങ്ങളിലും ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളായ മൂന്നു പേരാണ് ആദ്യ മൂന്നു സ്ഥാനങ്ങളും പങ്കിട്ടെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com