ADVERTISEMENT

ഡാലസ്∙ ഒരുലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോട്ടയം പാർലമെന്റ് സീറ്റിൽ വിജയിച്ച തോമസ് ചാഴികാടനെ പ്രവാസി കേരള കൊൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക അനുമോദിച്ചു. ചടങ്ങിൽ പ്രവാസി കേരള കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ വർക്കിങ് പ്രസിഡന്റ്  പി. സി. മാത്യു അധ്യക്ഷത വഹിച്ചു.

നാഷനൽ പ്രസിഡന്റ് ജെയ്‌ബു കുളങ്ങര, നാഷണൽ സെക്രട്ടറിമാരായ സജി പുതൃകയിൽ, സണ്ണി കാരിക്കൽ, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വര്ഗീസ്, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര, നാഷണൽ കോഓർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറമ്പിൽ, സണ്ണി വള്ളിക്കളം, സഖറിയ കരുവേലി, സെനിത് എലങ്കിൽ, ഡാലസിൽ നിന്നും തോമസ് എബ്രഹാം, വർഗീസ് കയ്യാലക്കകം, ഫ്രിക്സ്മോൻ മൈക്കിൾ, ബാബു പാടവത്തിൽ, ജോസ് ചാഴികാടൻ, മുതലായവർ  അനുമോദനം നേർന്നു പ്രസംഗിച്ചു.

ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഹൂസ്റ്റണിൽ കമ്മിറ്റി രൂപികരിച്ചു പ്രവർത്തിച്ചതായും അതെ കമ്മിറ്റിയിൽ  പ്രവർത്തിച്ച ജോമോൻ എടയാടിയിൽ, ജോർജ്, കൊല്ലാച്ചേരിൽ, സോമൻ മുട്ടത്തിൽ, ജെയിംസ് വെട്ടികാണിൽഎം ബേബി മണക്കാടൻ, ജോർജ് കാക്കനാടൻ, ജെയിംസ് തെക്കനാടൻ, ജോ മൈക്കിൾ, മുതലായവർക്ക് സണ്ണി കാരിക്കൽ നന്ദി പ്രകാശിപ്പിച്ചു.

ഇന്ത്യയെ നയിക്കാൻ കേരളത്തിൽ നിന്നുമുള്ള എം. പി മാർക്കു കഴിയട്ടെ എന്ന് യോഗം ആശംസിച്ചു.  വിജയിച്ച എല്ലാ യുഡിഎഫ് എംപി. മാർക്കും യോഗം അനുമോദനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com