ADVERTISEMENT

ഫിലഡൽഫിയ∙ മാർത്തോമാ ഡയോസിഷൻ യുവജന സഖ്യം കോൺഫറൻസിന്റെ സുവനീർ കിക്ക് ഓഫ് കർമ്മം ഞായറാഴ്ച ആരാധനയ്ക്കുശേഷം ക്രിസ്റ്റോസ് ഇടവകയിൽ വച്ച് റവ. അനീഷ് തോമസ് തോമസിന്റെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. റവ. കെ. വൈ. ജേക്കബ് ക്രിസ്റ്റോസ് മണിലാൽ മത്തായിയിൽ നിന്നും ആദ്യ അഡ്‌വൈർടൈസ്മെന്റ് തുക വാങ്ങി കിക്ക് ഓഫ് കർമ്മം നിർവഹിച്ചു.

marthoma-ys-conference-2

ഫിലാഡൽഫിയ ക്രിസ്റ്റോസ് ഇടവക നേതൃത്വം വഹിക്കുന്ന 20–ാം മത് വടക്കേ അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസന കോൺഫറൻസിൽ ഭദ്രാസന ബിഷപ്പ് റൈറ്റ്. റവ. ഐസക് മാർ ഫിലിക്സിനോസ്, പ്രമുഖ വേദപണ്ഡിതനും കോട്ടയം, മാർത്തോമ തിയോളോജിക്കൽ സെമിനാരി അധ്യാപകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ. ഡോ. ജോസഫ് ഡാനിയേൽ ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മികച്ച വാഗ്മിയും ഷിക്കാഗോ മാർത്തോമ വികാരി റവ. ഷിബി വർഗീസും, യുവജനങ്ങളുടെയും കുട്ടികളുടെയും സെക്‌ഷന് സൗത്ത് ഈസ്റ്റ് റീജിയണൽ യൂത്ത് ചാപ്ലിനും പ്രിൻസ്റ്റൺ തീയോളോജിക്കൽ വിദ്യാർത്ഥിയുമായ റവ. പ്രിൻസ് വർഗീസ് എന്നിവർ നേതൃത്വം നൽകും. “Be the light, walk in the light എന്നതാണ് കോൺഫറൻസിന്റെ മുഖ്യചിന്താ വിഷയം.

ഒക്ടോബർ മാസം 4 മുതൽ 6 വരെ നടക്കുന്ന കോൺഫറൻസിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോൺഫറൻസിന്റെ എല്ലാ  വിവരങ്ങളും ഓൺലൈൻ റജിസ്ട്രേഷൻ സൗകര്യവും  www.ysconference2019.org  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com