ADVERTISEMENT

അറ്റ്ലാന്റാ ∙ ചൊറിച്ചിലുണ്ടാക്കുന്ന യൂണിഫോം ഡ്രസ്സ് ജീവനക്കാർക്ക്  നൽകിയ ഡെൽറ്റ എയർലൈൻസിനും ഡ്രസ്സ് കമ്പനിക്കും എതിരെ ക്ലാസ്സ് ആക്ഷൻ കേസുമായി ജീവനക്കാർ.

ഒരു വർഷം മുമ്പ് 60,000 ത്തോളം ഡെൽറ്റ എയർലൈൻസ് ജീവനക്കാർക്ക് കമ്പനി പുതിയ യൂണിഫോം ഡ്രസ്സ് നൽകിയിരുന്നു. ഇതു ധരിയ്ക്കുമ്പോൾ പലർക്കും ദേഹത്ത് ചൊറിച്ചിൽ, തലവേദന, ശരീരക്ഷീണം തുടങ്ങിയ അസ്വസ്ഥതകൾ നേരിടേണ്ടി വന്നതിനെ തുടർന്നാണ് ജീവനക്കാർ കൂട്ടമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡെൽറ്റ എയർലൈൻസിനു വേണ്ടി യൂണിഫോറം നൽകിയ ലാൻസ് എൻഡ് കമ്പനിക്കെതിരെയായിരിക്കും പ്രധാനമായും  കേസ്സ്.ചെറിയ ശതമാനം ജീവനക്കാർ മാത്രമെ പരാതിയുമായി മുന്നോട്ടു വന്നിട്ടുള്ളൂയെന്നും, അവർക്ക് പുതിയ യൂണിഫോറം നൽകാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com