ADVERTISEMENT

ലൊസാഞ്ചൽസ്∙ 'എഡ്യൂക്കേറ്റ്  എ കിഡ്' ട്രോഫിക്കു വേണ്ടിയുള്ള നാലാം ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിൽ കലിഫോർണിയ സൂപ്പർകിങ്‌സ്‌. ജേതാക്കളായി. മേയ് 18ന് ഡയമണ്ട് ബാർ പണ്ടേര പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സെറിറ്റോസ് തണ്ടേഴ്സിനെ പരാജയപ്പെടുത്തിയാണ് അവർ ട്രോഫി നേടിയത്. മേയ് 11, 12, 18 തീയതികളിലായി നടന്ന മത്സരങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകളാണ് ട്രോഫിക്കായി പൊരുതിയത്.

18നു  വൈകിട്ടു നാലിനു നടന്ന വാശിയേറിയ ഫൈനലിൽ ആദ്യം ബാറ്റുചെയ്ത  കാലിഫോർണിയ സൂപ്പർകിങ്‌സ്‌  പന്ത്രണ്ട് ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടപ്പെടുത്തി 89 റൺസെടുത്തു. തുടർന്ന് ബാറ്റുചെയ്ത  സെറിറ്റോസ് തണ്ടറിനാകട്ടെ പന്ത്രണ്ട് ഓവറിൽ എട്ടുവിക്കറ്റ് നഷ്ട്ടപ്പെട്ട് 75 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. 

കലിഫോർണിയ സൂപ്പർകിങ്സിലെ മനോജ് സേനയും ശ്രീറാം ലക്ഷ്മി നരസിംഹനും യഥാക്രമം ബെസ്റ്റ് ബാറ്റ്സ് മാൻ, ബെസ്റ്റ് ഓൾ റൗണ്ടർ പുരസ്‌കാരങ്ങൾ നേടിയപ്പോൾ  ബെസ്റ്റ് ബൗളറായി എൽ എ അവഞ്ചേഴ്സിലെ സഞ്ജയ് ശർമ്മ തിരഞ്ഞെടുക്കപ്പെട്ടു. മലയാളി താരം സുജിത് മേനോന്റെ നേതൃത്വത്തിൽ കളിക്കാനിറങ്ങിയ കഴിഞ്ഞ വർഷത്തെ ജേതാക്കളായ എൽ.എ. അവഞ്ചേഴ്സ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.  കാലത്തു എട്ടുമണിമുതൽ രാത്രി ഒൻപതുവരെ നീണ്ട മത്സരങ്ങൾ കാണാൻ നിരവധി ക്രിക്കറ്റ് പ്രേമികളെത്തിയിരുന്നു.

മേയ് 11ന് തുടങ്ങിയ മൽസരങ്ങൾ ഇർവൈൻ കൌൺസിൽ വുമൺ ഫാറ ഖാനും എഡ്യൂക്കേറ്റ് എ കിഡ് ചെയർ ശ്രീദേവി വാര്യരും ചേർന്ന് ഉദ്ഘാടനം ചെയ്തു.  പരിപാടിയുടെ മുഖ്യ പ്രയോജകനായ ‍മാത്യു തോമസ് ചാംപ്യന്മാർക്കുള്ള ട്രോഫി സമ്മാനിച്ചു. സഞ്ജയ് ഇളയാട്ട്, മനോജ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ  നിരവധി വോളണ്ടിയർമാർ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനും സുഗമമാക്കുന്നതിനും  സഹായിച്ചു. ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ നടത്താനുദ്ദേശിച്ച മത്സരങ്ങൾ മഴമൂലം മാറ്റിവച്ചതായിരുന്നു.  

2016  മുതൽ നടന്നുവരുന്ന ക്രിക്കറ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതു പ്രമുഖ  മലയാളി അസ്സോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നിർധനരും മിടുക്കരുമായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന 'എഡ്യൂക്കേറ്റ് എ കിഡ്' ആണ്. ട്ടീം അംഗങ്ങൾക്കും, ടൂർണമെന്റ് വിജയിപ്പിക്കുന്നതിനു പരിശ്രമിച്ചവർക്കും, ടൂർണമെന്റിന്റെ സ്പോൺസർമാരായ റിയൽ എസ്റ്റേറ്റർ  മാത്യു തോമസ്, ഇന്ത്യൻ റസ്റ്ററന്റായ തണ്ടൂർ കുസിൻ ഓഫ് ഇന്ത്യ, നമസ്തേ പ്ലാസ ഇർവൈൻ, അന്നപൂർണ, പീകോക്ക് ഗാർഡൻ     എന്നിവർക്കും ഓം പ്രസിഡന്റ് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, എഡ്യൂക്കേറ്റ് എ കിഡ് ചെയർമാൻ ശ്രീദേവി വാര്യർ, ഡയറക്ടർ രവി വെള്ളത്തേരി  എന്നിവർ നന്ദി അറിയിച്ചു.

കൂടുതൽ ചിത്രങ്ങൾക്കും വിശദമായ സ്കോർ അറിയുന്നതിനും   www.educateakid.org സന്ദർശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com