ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ മലയാളി ന്യൂയോർക്ക് സെനറ്റർ  കെവിൻ തോമസിനെ പരിചയപ്പെടാൻ അവസരം ഒരുക്കുന്നു. പത്തനംതിട്ട ജില്ലയിൽ തായ്‌വേരുകൾ ഉള്ള, ഗൾഫ് മലയാളിയുടെ പ്രവാസ പരമ്പരയിലൂടെ കടന്നു വന്ന അമേരിക്കൻ അഭിഭാഷകൻ, 24 വർഷം  കൈയ്യടക്കി വാണിരുന്ന മുൻ റിപ്പബ്ലിക്കൻ സെനറ്ററെ തറപറ്റിച്ചു ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കൊടി ആറാം  ഡിസ്ട്രിക്ടിൽ നാട്ടിയ കെവിൻ തോമസ് നൂറു ദിവസങ്ങൾ കൊണ്ട് നിരവധി ബില്ലുകൾ സെനറ്റിൽ അവതരിപ്പിക്കുകയും അവയിലേറെ നടപ്പാക്കുകയും ചെയ്തു. നിരന്തരം കേരളം സന്ദർശിക്കുന്ന, മമ്മൂട്ടിയാണ് തന്റെ പ്രിയ താരം എന്ന് പറയുന്ന, പൈതൃകത്തെ അഭിമാനത്തോടെ കാണുന്ന കെവിൻ തോമസിനെ  വാൽക്കണ്ണാടിയിലൂടെയാണ് പരിചയപ്പെടുത്താൻ അവസരമൊരുക്കുന്നത്

bindu-photo-3

മുതിർന്ന മാധ്യമ പ്രവർത്തകൻ കോരസൺ വർഗീസ്  നയിക്കുന്ന ചർച്ചകളിൽ വിവിധ മേഖലകളിലുള്ള  പ്രമുഖർ പങ്കെടുക്കും. ന്യൂയോർക്ക്  സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസുമായുള്ള അഭിമുഖമാണ് ആദ്യ എപ്പിസോഡിൽ.

ഗ്ലോബൽ റിപ്പോർട്ടർ ടിവി യ്ക്ക് വേണ്ടി കലാവേദി യുഎസ്എ തയാറാക്കുന്ന വാൽക്കണ്ണാടി എന്ന സംഭാഷണ പരമ്പരയുടെ ആദ്യ എപ്പിസോഡ്  മേയ്  27 (തിങ്കൾ) വൈകുന്നേരം 7 മുതൽ 7.30 (ന്യൂയോർക്ക് സമയം) വരെ  സംപ്രേക്ഷണം ചെയ്യുന്നു.  

എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴിന് വാൽക്കണ്ണാടി അഭിമുഖം റിപ്പോർട്ടർ ടിവിയിൽ കാണാവുന്നതാണ്. ഗ്ലോബൽ റിപ്പോർട്ടർ എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് വാൽക്കണ്ണാടി പ്രക്ഷേപണം ചെയ്യുന്നത്.

ന്യൂയോർക്കിലെ കലാവേദി സ്റ്റുഡിയോയിൽ നിർമ്മിക്കുന്ന ഈ പരിപാടിയുടെ അവതാരകയാകുന്നത് ബിന്ദു ഡേവിഡ് ആണ്. സ്ഫുടതയോടെയുള്ള ഉച്ചാരണം അവതരണം മികവുറ്റതാക്കുന്നു. ക്രിസ് തോപ്പിൽ, സജി മാത്യു, ഹരി നമ്പൂതിരി, ആന്റണി ജോസഫ്, മാത്യു മാമ്മൻ, മാമ്മൻ എബ്രഹാം തുടങ്ങിയവർ നിർമ്മാണം നിർവഹിക്കുന്നു. സംവിധാനവും എഡിറ്റിങ്ങും - സിബി ഡേവിഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com