ADVERTISEMENT

ഡാലസ്∙ ഡാലസിന്റെ പുതിയ മേയറായി സ്റ്റേറ്റ് റെപ്രസന്റേറ്റീവ് എറിക് ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 8 ശനിയാഴ്ച നടന്ന വാശിയേറിയ റൺ ഓഫ് മത്സരത്തിൽ ഡാലസ് സിറ്റി കൗൺസിൽ മെംബറായ സ്കോട്ട് ഗ്രിഗോസിനെയാണ് എറിക് പരാജയപ്പെടുത്തിയത്. 2010 മുതൽ എറിക് ജോൺസൻ ടെക്സസ് സംസ്ഥാന നിയമസഭാംഗമാണ്.

eric-johnson-

 

griggs_and_johnson--1-

റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്സസിൽ ഡാലസ് സിറ്റിയിൽ തുടർച്ചയായി ഡമോക്രറ്റിക് പാർട്ടിയാണ് ഭരണം നടത്തിയിരുന്നത്. മേയ് 4നു നടന്ന ജനറൽ തിരഞ്ഞെടുപ്പിൽ ആർക്കും ജയിക്കാൻ ആവശ്യമായ വോട്ടുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് റൺ ഓഫ് ഇലക്ഷനു കളമൊരുങ്ങിയത്. 

 

2011 മുതൽ ഡാലസ് മേയറായിരുന്ന റമേക്ക റോളിങ്സ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല. വോട്ടെണ്ണൽ മിക്കവാറും പൂർത്തിയായപ്പോൾ എറിക് ജോൺസന് 56% വും എതിർ സ്ഥാനാർഥിക്ക് 44 ശതമാനവും വോട്ടുകൾ ലഭിച്ചു. 

 

ജൂൺ 17ന് എറിക് ജോൺസൻ മേയറായി ചുമതലയേൽക്കും. ഡാലസിൽ കഴിഞ്ഞ 15 വർഷമായി ലോയറായി പ്രാക്ടീസ് ചെയ്യുകയാണ് എറിക്. ഭാര്യ: നിക്കി, മക്കൾ: വില്യം (4), ജോർജ് (1) എന്നിവർ ഉൾപ്പെട്ടതാണു കുടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com