ADVERTISEMENT

ടെക്സസ് ∙ ടെക്സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ (50) മൃതദേഹം ജൂൺ 9 ഞായറാഴ്ച രാവിലെ കടലിൽ നിന്നും കണ്ടെടുത്തു. കടലിൽ വീണ റീഡ് ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

 

വെള്ളിയാഴ്ച ഭാര്യയും കൂട്ടുകാരുമൊത്ത് ഗാൽവസ്റ്റണിൽ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടയിൽ സമീപത്തു കൂടി കടന്നു പോയ വലിയ ബോട്ടിന്റെ തിരമാലകൾ ഇവരുടെ ഫിഷിംഗ് ബോട്ടിൽ അടിക്കുകയും പൊലീസ്ചീഫ് കടലിൽ വീഴുകയുമായിരുന്നുവെന്ന് ഞായറാഴ്ച നടത്തിയ പത്രസമ്മേളന ത്തിൽ കീമാ പൊലീസ് അറിയിച്ചു. മറ്റു യാത്രക്കാർക്ക് അപകടം ഒന്നും സംഭവിച്ചില്ല.

chris-reed

 

2016 മുതൽ ഗാൽവസ്റ്റൺ കൗണ്ടി ലോ എൻഫോഴ്സ്മെന്റിലാണ് ആർമിയിൽ നിന്നും റിട്ടയർ ചെയ്ത റീഡ് അംഗമായിരുന്നുവെന്ന് ടെക്സസ് സിറ്റി പോലീസ് ചീഫ് ജൊ സ്റ്റാൻഡൻ പറഞ്ഞു.

 

സംഭവം നടന്ന ഉടനെ കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചു നിമിഷങ്ങൾക്കകം അന്വേഷണം  ആരംഭിച്ചെങ്കിലും റീഡിനെ കണ്ടെത്താനായില്ല.  റീഡ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ചീഫ് പറഞ്ഞു. റസലർ കൂടിയായിരുന്ന ക്രിസ് റീഡ് ഭാര്യയും മൂന്നു കുട്ടികളും ഉൾപ്പെടുന്ന കുടുംബനാഥനായിരുന്നു. കരുത്തുറ്റ സഹപ്രവർത്തകനെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് ടെക്സസ് പോലീസ്  ചീഫ് ജൊ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com