ADVERTISEMENT

ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയയിലുള്ള ഇരുപത്തിരണ്ട് ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ പുതിയ ഭാരവാഹികളെ ഏപ്രില്‍ ഏഴിനു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കൂടിയ പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. 

പുതിയ ഭരണസമിതിയുടെ ചെയര്‍മാനായി റവ. സാജു ചാക്കോ (ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്) നിയമിതനായി. കോ- ചെയര്‍മാനായി റവ. റനി ഫിലിപ്പ് (ഫിലഡല്‍ഫിയ ക്രൈസ്റ്റ് ചര്‍ച്ച്) തെരഞ്ഞെടുക്കപ്പെട്ടു. റവ. റനി ഏബ്രഹാം റിലീജിയസ് കോര്‍ഡിനേറ്ററായും, ജനറല്‍ സെക്രട്ടറിയായി ബിനു ജോസഫ്, ജോയിന്റ് സെക്രട്ടറിയായി ജയിന്‍ കല്ലറയ്ക്കല്‍, ട്രഷറര്‍ ചുമതലയില്‍ റോയി വര്‍ഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

ഡാനിയേല്‍ തോമസ് (പബ്ലിക് റിലേഷന്‍സ്), സുമോദ് ജേക്കബ് (പ്രോഗ്രാം), കുറിയാക്കോസ് വര്‍ഗീസ് വയലത്ത് (ചാരിറ്റി), വര്‍ഷ ജോണ്‍ (വിമന്‍സ് ഫോറം), ലിനോ സ്കറിയ (യൂത്ത്), തോമസ് ഏബ്രഹാം (സംഗീതവിഭാഗം), സോബി ഇട്ടി (സുവനീര്‍), എം.എ മാത്യു, രാജന്‍ ശാമുവേല്‍ (ഓഡിറ്റേഴ്‌സ്) എന്നിവരാണ് മറ്റ് ചുമതലക്കാര്‍. 

ഓഗസ്റ്റ് 10-നു നടക്കുന്ന ഗെയിം ഡേ (Renegades Gym) ആണ് പ്രവര്‍ത്തനങ്ങളുടെ പ്രഥമ ഇനം. സെപ്റ്റംബര്‍ 22-നു സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കുന്ന സംഗീതവിരുന്ന്, ഡിസംബര്‍ 14-നു ജോര്‍ജ് വാഷിങ്ടൻ ഹൈസ്കൂളില്‍ ആഘോഷിക്കുന്ന ക്രിസ്തുമസ് പ്രോഗ്രാം കൂടാതെ സുവനീര്‍, ബൈബിള്‍ ക്വിസ്, ലേഡീസ് സെമിനാര്‍, വേള്‍ഡ് ഡേ പ്രെയര്‍ തുടങ്ങി വിപുലമായ ക്രമീകരണങ്ങളുമായാണ് പുതിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഫെല്ലോഷിപ്പിന്റെ ഭാരവാഹികള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അംഗസഭകള്‍ സന്ദര്‍ശിക്കുന്നതാണ്. ഫെല്ലോഷിപ്പിന്റെ ഓണ്‍ലൈന്‍ വിലാസം: www.philadelphiaecumenical.org.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com