ADVERTISEMENT

ഇല്ലിനോയ്സ് ∙ മുൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും ഡെമോക്രറ്റിക് നേതാവുമായ ഹിലറി ക്ലിന്റന്റെ ഇളയ സഹോദരൻ അന്തരിച്ചു.  ഹില്ലരി ക്ലിന്റൻ തന്നെയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്.

 

rodham-hillary

ടോണി റോണ്ടം (64) വെള്ളിയാഴ്ച വൈകിട്ടാണ് അന്തരിച്ചതെന്നും മരണകാരണം വ്യക്തമല്ലെന്നും ട്വിറ്ററിൽ വ്യക്തമാക്കി. 1992 ൽ സഹോദരി ഭർത്താവ് ബിൽ ക്ലിന്റന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഡമോക്രാറ്റിക് നാഷണൽ  കമ്മിറ്റി അംഗം എന്ന നിലയിൽ സജീവമായി രംഗത്തുണ്ടായിരുന്നു. 2008 ൽ ഹില്ലരി ക്ലിന്റന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്യാംപെയ്നിൽ  പെൻസിൽവാനിയ തിരഞ്ഞെടുപ്പ് ഫണ്ട് കളക്ഷന്റെ ചുമതലയും ടോണിക്കായിരുന്നു.

 

1954 ൽ ഷിക്കാഗോയിലായിരുന്നു ജനനം. അയോവ വെസ്‍ലിൻ കോളേജ്, അർക്കൻസാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി. പല സന്ദർഭങ്ങളിലും വിവാദങ്ങളുടെ കളിതോഴനായിരുന്നു റോണ്ടം. സൗമ്യനും സ്നേഹ നിധിയുമായിരുന്നു ടോണിയെന്ന് ഹിലറി ക്ലിന്റൻ ട്വിറ്ററിൽ സൂചിപ്പിച്ചു.

 

സഹോദരന്റെ മരണം എന്നെ വളരെ അധികം വേദനിപ്പിക്കുന്നതായും അവർ പറഞ്ഞു. ഭാര്യ: മെഗനും, സാക്കറി, സൈമൺ, ഷിയോ എന്നിവർ ഉൾപ്പെടുന്നതാണ് ടോണിയുടെ കുടുംബം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com