ADVERTISEMENT

ന്യൂയോർക്ക് ∙ ന്യൂയോർക്ക് മൻഹാറ്റനിലെ 51 നില കെട്ടിടത്തിന്റെ മുകളിൽ  ഹെലികോപ്റ്റർ ഇടിച്ചു തകർന്ന് പൈലറ്റ് മരിച്ചു. ന്യൂയോർക്കിൽ സ്ഥിരമായി പറക്കുന്ന പരിചയ സമ്പന്നനായ പൈലറ്റ് യാത്രക്കാരനെ ഇറക്കി തിരിച്ചുവരവെയാണ് 51 നില കെട്ടിടത്തിൽ ഇടിച്ചു തകർന്നത്.

മരിച്ചയാൾ പൈലറ്റ് ആയിരുന്നെന്നും അപകട സമയത്ത് പൈലറ്റൊഴികെ മറ്റാരും ഹെലികോപ്റ്ററിൽ ഇല്ലായിരുന്നെന്നുമാണ് റിപ്പോർട്ട്. ഹെലികോപ്റ്റർ ഇടിച്ച് തകർന്ന് ഒരാൾ മരിച്ചെങ്കിലും വൻ ദുരന്തം ഒഴിവായതായി ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ വ്യക്തമാക്കി.

അഗസ്റ്റ എ–109 –ഇ ഹെലികോപ്റ്ററാണ് തകർന്നു തീപിടിച്ചതെന്നും,  ടിം മക് കോർമാക്ക് ആയിരുന്നു മരിച്ച പൈലറ്റ് എന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com