ADVERTISEMENT

ഹൂസ്റ്റൺ∙വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ  മനം കവർന്ന  പ്രമുഖ സംഗീത ബാന്റായ  തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ കൺവൻഷനിൽ വിനോദ പരിപാടികളിൽ  മുഖ്യ ആകർഷണമാകും. ഓഗസ്റ്റ് ഒന്നു മുതൽ നാലു  (വ്യാഴം  -ഞായർ) വരെയാണ് കൺവൻഷൻ. ശനിയാഴ്ച വൈകുന്നേരമാണ് തൈക്കുടം ബ്രിഡ്ജ് മ്യൂസിക്  ബാന്റ് വേദിയിൽ അണിനിരക്കുന്നത്.  അയ്യായിരത്തിൽ പരം  കൺവൻഷനിൽ സമ്മേളിക്കും.

sponser

 

ആത്മീയ ഉണർവേകുന്ന ശുശ്രൂഷകൾക്കും ക്രൈസ്തവ മൂല്യങ്ങളിലൂന്നിയുള്ള പ്രഭാഷണങ്ങൾക്കും പുറമെ  വിവിധ സിമ്പോസിയങ്ങളും ഫോറങ്ങളും  സെമിനാറുകളും കലാ-സാംസ്കാരിക വിനോദങ്ങളും സമന്വയിപ്പിച്ചാണ് കൺവൻഷനിലെ  നാല് ദിവസത്തെ പ്രോഗാമുകൾ ക്രമീകരിച്ചിരിക്കുന്നത്. 

 

ഫാനിസിമോൾ പള്ളത്തുമഠം , വിനോദ് ജോസഫ് എന്നിവർ കൾച്ചറൽ  പരിപാടികൾക്കു നേതൃത്വം നൽകുന്നു. ജിബി പാറക്കൽ (ഇൻവെസ്റ്റർ / സിഇഓ പിഎസ്‌ജി ഗ്രൂപ് ഓഫ് കമ്പനീസ് ) ആണ് സംഗീത പരിപാടിയുടെ മെഗാ സ്പോൺസർ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com