ADVERTISEMENT

വാഷിങ്ടൻ ഡിസി∙ അമേരിക്കൻ വ്യോമസേനയിൽ ടർബൻ ഉപയോഗിക്കുന്നതിനും താടി വളർത്തുന്നതിനും അനുമതി ലഭിച്ച ആദ്യ ഇന്ത്യൻ അമേരിക്കൻ സിക്ക് എയർമാൻ എന്ന ബഹുമതി ഹർ പ്രീതിൻണ്ടർ സിങ്ങിന്. വാഷിങ്ടൻ എയർഫോഴ്സ് ബേസിൽ ചീഫ് ക്രൂവായ സിങ്ങിന് മതപരമായ വിശ്വാസത്തിനനുസരിച്ചു പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതു ചരിത്രത്തിന്റെ ഭാഗമാകും.

harpreetinder-singh-2

സിക്ക് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എജ്യുക്കേഷൻ ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് വെളിപ്പെടുത്തൽ. 2017 ൽ സർവീസിലുണ്ടായിരുന്ന ആദ്യ സിക്ക് ബാച്ചിന് ഈ അനുമതി നിഷേധിച്ചിരുന്നു. അടുത്തയിടെയാണ് യുഎസ് കരസേനയിലുള്ള സിക്ക് മത വിശ്വാസികൾക്കും, മുസ്‌ലിം മതവിശ്വാസികൾക്കും അവരുടെ മതവിശ്വാസ മനുസരിച്ച് വസ്ത്രധാരണം ചെയ്യുന്നതിന് അനുമതി ലഭിച്ചത്.

മുസ്‌ലിം എയർഫോഴ്സ് ഓഫിസർക്ക് ഹിജാമ്പ് ധരിക്കാൻ അനുമതി ലഭിച്ചതിനെ തുടർന്നാണ് സിക്ക് സമുദായംഗമായ ഹർ പ്രീതിൻണ്ടർ സിങ് ആവശ്യം ഉന്നയിച്ചത്. മതവിശ്വാസം കാത്തു സൂക്ഷിച്ചു രാജ്യത്തെ സേവിക്കുവാനുള്ള അവസരം നൽകണമെന്ന് എസിഎൻയു സീനിയർ സ്റ്റാഫ് അറ്റോർണി ഹെതർ വീവർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com