sections
MORE

ഏഴാമത് സിറോ മലബാർ കൺവൻഷനു സാക്ഷ്യം വഹിക്കാന്‍ ഹൂസ്റ്റൺ ഒരുങ്ങുന്നു: ഇനി 50 നാൾ

syro-malabar-convention
SHARE

ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ നാലു ദിവസം നീണ്ടു നിൽക്കുന്ന ഏഴാമത് സിറോ മലബാർ ദേശീയ കൺവൻഷനു തിരശീലയുയാരാന്‍ ഇനി ഇനി 50 ദിനങ്ങള്‍ മാത്രം ബാക്കി. അമേരിക്കയിലെ സിറോ മലബാര്‍ സമൂഹം ഒരുമിച്ചു കൂടുന്ന മഹാസംഗമത്തിന് വേദിയാകാന്‍ സെന്റ് ജോസഫ് നഗർ എന്ന് നാമകരണം ചെയ്യപ്പെടുന്ന  ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടൽ സമുച്ചയം തയാറെടുത്തു. 

ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സിറോ മലബാര്‍ ഫൊറോന ആതിഥ്യമരുളി നല്‍കി നടത്തുന്ന ദേശീയ കണ്‍വന്‍ഷന്റെ വിജയത്തിനായി  ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (കോ- കൺവീനർ), ഫാ. രാജീവ് വലിയവീട്ടിൽ (ജോയിന്റ് കൺവീനർ), ചെയർമാൻ  അലക്‌സാണ്ടർ കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവരുടെ നേതൃത്വത്തിൽ നാൽപതു കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിക്കുന്നു. ഓഗസ്റ്റ് 1 മുതൽ 4  വരെയാണ് കണ്‍വന്‍ഷന്‍.

സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് (കണ്‍വന്‍ഷൻ  രക്ഷാധികാരി),  സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് (ജനറല്‍ കണ്‍വീനർ),  കേരളത്തിൽ നിന്നെത്തുന്ന പിതാക്കന്മാരായ മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ എന്നിവരും നിരവധി വൈദികശ്രേഷ്ഠരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

പ്രശസ്ത വചന പ്രോഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തും. റിട്ടയേർഡ് ജസ്റ്റീസ് കുര്യൻ ജോസഫ്, ക്രിസ്റ്റീന  ശ്രീനിവാസൻ (മോഹിനി), പ്രശസ്ത അമേരിക്കന്‍ പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ജാക്കീ  ഫ്രാൻസ്വാ ഏഞ്ചൽ  തുടങ്ങിയവർ മുതിർന്നവർക്കും യുവജങ്ങൾക്കുമായി വേദികൾ പങ്കിടും. വിവിധ  ആത്മീയ സംഘടനകളുടെ കൂടിച്ചേരലുകളും, സെമിനാറുകളും, ഫോറങ്ങളും കണ്‍വന്‍ഷനിലുണ്ട്.  

ഉദ്ഘാടനത്തില്‍ നടക്കുന്ന ഫാ. ഷാജി തുമ്പേച്ചിറയിന്റെ  സംവിധാനത്തിലുള്ള പ്രത്യേക ദൃശ്യാവിഷ്‌കാര പരിപാടിയും, തൈക്കുടം ബ്രിഡ്ജ് ലൈവ് മ്യൂസിക്കും കണ്‍വന്‍ഷന്‍ സ്‌റ്റേജുകളെ പ്രകമ്പനം കൊള്ളിക്കും.

ജോയ് ആലൂക്കാസ് ജൂവൽസും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായി സിജോ വടക്കന്‍റെ ട്രിനിറ്റി ഗ്രൂപ്പുമാണ് കൺവൻഷന്‍റെ മുഖ്യ പ്രായോജകർ. കൺവൻഷനിൽ നടത്തുന്ന  പ്രത്യേക റാഫിൾ ടിക്കറ്റിൽ വിജയിയെ കാത്തിരിക്കുന്നത് ജോയ് ആലുക്കാസ് സ്പോൺസർ ചെയ്തിരിക്കുന്ന ബിഎംഡബ്ല്യു കാർ ആണ്. 

അമേരിക്കയിലെ വിവിധ ദൃശ്യമാധ്യമ പ്രവര്‍ത്തകരും  കണവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിചേരും. കണ്‍വന്‍ഷന്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ ഇനിയും സൗകര്യം ഉണ്ടായിരിക്കുനതാണന്നു മീഡിയാ ചെയർ സണ്ണി ടോം 

അറിയിച്ചു.  വെബ് സൈറ്റ് https://smnchouston.org

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA