ADVERTISEMENT

ന്യൂയോർക്ക് ∙ കമൽ കിരൺ രാജു (13) എന്ന ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി ന്യൂയോർക്ക് കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയത് സയൻസ് ഇൻ ബിസിനസ് എന്ന വിഷയത്തിൽ. ജൂൺ 21 ന് നടക്കുന്ന ബിരുദദാന ചടങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദ വിദ്യാർഥി എന്ന റെക്കോർഡ് കമൽ കിരണിന്റെ പേരിൽ കുറിക്കപ്പെടും.

10 വയസ്സ് പ്രായമുള്ളപ്പോൾ തന്നെ കോളജ് ക്രെഡിറ്റ് ഓൺലൈനിലൂടെ സ്വന്തമാക്കാൻ കമലിന് കഴിഞ്ഞിരുന്നു. അമേരിക്കൻ കൗൺസിൽ ഓൺ എഡ്യുക്കേഷൻ ആന്റ് നാഷണൽ കോളജ് ക്രെഡിറ്റ് റക്കമെന്റേഷൻ സർവ്വീസ് അംഗീകാരമുള്ള 140 പ്ലസ് ക്രഡിറ്റുകളാണ് കമൽ നേടിയെടുത്തത്.

പെൻ ഫോസ്റ്റർ ഹൈസ്കൂളിൽ നിന്നും നാലു വർഷത്തെ ഓൺലൈൻ പഠനത്തിലൂടെ ഹൈസ്കൂൾ ഡിപ്ലോമയും കിരണിന് ലഭിച്ചു. 4/4 ജിപിഎയോടെ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ കമൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ്സിൽ മാസ്റ്റർ ബിരുദത്തിനു പഠനം തുടരുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

സോഫ്റ്റ്‌വെയർ എൻജിനീയർമാരായ രവിയും ദുർഗയും ഇന്ത്യയിൽ നിന്നും കുടിയേറിയവരാണ്. ഇവരുടെ രണ്ടുമക്കളിൽ കമലിന്റെ സഹോദരൻ ശശി കിരൺ രാജുവും അതേ ദിവസം  തന്നെയാണ് ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com