ADVERTISEMENT

ഓസ്റ്റിൻ ∙ ടെക്സസ് പബ്ലിക്ക് സ്കൂൾ അധ്യാപകരുടെ പ്രതി വർഷ ശമ്പളത്തിൽ 4000ത്തോളം ഡോളർ വർധിപ്പിച്ചു കൊണ്ടുള്ള ബില്ലിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഒപ്പുവച്ചു.

texas-teacher-2

മേയ് 11 ചൊവ്വാഴ്ച ഓസ്റ്റിൻ എലിമെന്ററി സ്കൂളാണ് ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചത്. ടെക്സസ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ നിരന്തര പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിലാണ് ടെക്സസ് ലൊ മേക്കേഴ്സ് ബിൽ പാസ്സാക്കിയത്.

അധ്യാപകർക്ക് ഉടനെ പുതിയ ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ലഫ്. ഗവർണർ ഡാൻ‍ പാട്രിക് പറഞ്ഞു. അഞ്ചു മില്യണിലധികം വിദ്യാർത്ഥികളാണ് ടെക്സസ് പബ്ലിക് സ്കൂളുകളിൽ അധ്യയനം നടത്തുന്നത്.

അധ്യാപകരുടെ ശമ്പള വർധനവ് ബില്യൺ കണക്കിന് ഡോളറിന്റെ അധിക ബാധ്യതയാണ് ടെക്സസ് സംസ്ഥാനത്തിന് ഉണ്ടാക്കിയിരിക്കുന്നത്.

അമേരിക്കയിലെ അധ്യാപക ശമ്പളം ശരാശരി (30249) ഡോളറാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിവർഷ അധ്യാപക ശമ്പളം ന്യൂയോർക്ക് (45589), കലിഫോർണിയ (46992), ഫ്ലോറിഡ (37636), ഇല്ലിനോയ് (39236), ന്യൂജഴ്സി (51443), ടെക്സസ് (41481) ഏറ്റവും കുറവ് മൊണ്ടാന (31418) ഏറ്റവും കൂടുതൽ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ (55209).

ആയിരക്കണക്കിന് അധ്യാപകർക്കാണ് ശമ്പള വർധന ആശ്വാസമായിരിക്കുന്നത്. ഏഷ്യൻ – ഇന്ത്യൻ വിഭാഗത്തിലെ നല്ലൊരു ശതമാനം അധ്യാപക വൃത്തിയിലൂടെ ഉപജീവനം കഴിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com