ADVERTISEMENT

ഹൂസ്റ്റൺ∙ മേയ് 25  ശനിയാഴ്ച, ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (IANAGH) 25 വർഷത്തെ ചരിത്രത്തിലെ മറക്കാനാകാത്ത ദിവസമായി മാറി. വർണപ്പകിട്ടാർന്നതും വ്യത്യസ്തവുമായ പരിപാടികൾ കൊണ്ട് നിറഞ്ഞു നിന്ന രജത ജൂബിലി ആഘോഷങ്ങളും ഗാല നൈറ്റും നഴ്സസ് ഡേ ആഘോഷങ്ങളും സംഘടനയുടെ കരുത്തും വളർച്ചയും വ്യക്തമാക്കുന്നതായിരുന്നു. 

nurses-association3-gif

 

ഹൂസ്റ്റൺ റിച്ച്മോണ്ടിലുള്ള സഫാരി റാഞ്ചിലെ വിശാലമായ ബാൻക്വറ്റ് ഹാളിലായിരുന്നു 2019  നഴ്സസ് ഡേയ്ക്കും സിൽവർ ജൂബിലി ആഘോഷങ്ങൾക്കും വേദിയായത്. രാവിലെ  10 മണിക്ക് ആരംഭിച്ച ആഘോഷങ്ങൾ രാത്രി 10 മണിയോട് കൂടി വിവിധ വിദ്യാഭ്യാസ, കലാ സാംസ്‌കാരിക പരിപാടികളോടെയാണ് അവസാനിച്ചത്.    

          

ഹൂസ്റ്റണിൽ മറ്റ് പരിപാടികളിൽ നിന്നും വേറിട്ട് നിന്ന ഈ ആഘോഷപരിപാടികളിൽ 500ൽ പരം അതിഥികളാണ് ബാൻക്വറ്റ് ഹാളിൽ നിറഞ്ഞിരുന്നത്. അമേരിക്കയിലും ഇന്ത്യയിലും നിന്നുമുള്ള നിരവധി നഴ്സുമാർ ഈ പരിപാടിയിൽ പങ്കെടുത്തു. 

nurses-association2-gif

 

രാവിലെ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിന്റെ പ്രമേയം "Journey of Leadership:Challenges to Championship” ആയിരുന്നു. Transformational Leadership: Criteria for Nursing Excellence എന്ന വിഷയത്തെ അധികരിച്ചു നടന്ന പാനൽ ചർച്ചയോടുകൂടി വിദ്യാഭ്യാസ സമ്മേളനം അവസാനിച്ചു. വളരെ ആധികാരികവും പഠനാർഹവുമായ ചർച്ചകൾക്കു നഴ്സിംഗ് രംഗത്തെ പ്രഗത്ഭർ നേതൃത്വം നൽകി.   

 

nurses-association-gif

വൈകിട്ട് 5 മണിയോടുകൂടി ആരംഭിച്ച ഗാല നൈറ്റ്, പ്രാർത്ഥന, നഴ്സുമാരുടെ പ്രതിജ്ഞ,  മുൻകാല പ്രസിഡന്റുമാരെ ആദരിക്കൽ, സ്പോൺസർമാരെ ആദരിക്കൽ തുടങ്ങിവയാൽ ഈടുറ്റതായിരുന്നു. അക്കാമ്മ കല്ലേൽ അദ്ധ്യക്ഷ പ്രസംഗവും വിർജീനിയ അൽഫോൻസ സ്വാഗത പ്രസംഗവും നടത്തി.

 

" കമ്മ്യൂണിറ്റി ഓഫ്‌ നഴ്സിങ് എക്സലൻസ്" എന്നതായിരുന്നു IANAGH മിഷൻ സന്ദേശം. "വിദ്യാഭ്യാസവും സേവനവും വഴി ഞങ്ങളുടെ അംഗങ്ങളുടെ പ്രൊഫഷണൽ വളർച്ച, നേതൃത്വം, സാമൂഹികവും സാംസ്കാരികവുമായ ആവശ്യങ്ങൾ വർദ്ധിപ്പിക്കുക" എന്നിവയെല്ലാം വിദ്യാഭ്യാസ സമ്മേളനത്തിലും ഗാലാദിനത്തിലും അവതരിപ്പിച്ചു.

 

അതിഥികളെ ഇന്ത്യൻ പരമ്പരാഗത ശൈലിയിൽ താലപ്പൊലി, ശിങ്കാരിമേളം എന്നിവയോടൊപ്പം സ്വീകരിച്ചാനയിച്ചു. ഈ വരവേൽപ്പ് പങ്കെടുത്ത അതിഥികൾക്ക് വേറിട്ട അനുഭവം ആയിരുന്നു.

 

മിസ്സോറി സിറ്റി മേയർ യോലണ്ട ഫോഡ് മുഖ്യാതിഥിയായിരുന്നു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ്, ഡോ. ദുർഗ അഗർവാൾ (യു.എച്ച് സിസ്റ്റം ബോർഡ് ഓഫ് റീജന്റ്സ് പ്രസിഡന്റ്), ഡീൻ കാത്രിൻ ടാർട്ട് (യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ കോളേജ് ഓഫ് നഴ്സിംഗ്), ജാനറ്റ് ലെതെർവുഡ്(ചീഫ് നഴ്സിങ് ഓഫീസർ മെതോഡിസ്റ്റ് ഷുഗർലാൻഡ് ഹോസ്പിറ്റൽ), കോറി റസൽ(നഴ്സിംഗ് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ - എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്റർ), ഫോർട്ബെൻഡ് കോർട്ട് ജഡ്ജി ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി കൗൺസിൽ അംഗം കെൻ മാത്യു, ഡോണ സ്റ്റുൾസ് (അസോസിയേറ്റ് ഡയറക്ടർ വി.എ. മെഡിക്കൽ സെന്റർ), ഡോ. ആഗ്നസ് തെരിഡി (നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡണ്ട്), ലീന ഈപ്പൻ (ഡയറക്ടർ എഡ്വിൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

 

കോൺഗ്രസ്സ്മാൻ പീറ്റ് ഓൾസൺ, ജഡ്ജ് കെ.പി.ജോർജ്ജ്, മിസ്സൗറി സിറ്റി മേയർ യോലണ്ട ഫോഡ്, സ്റ്റാഫോർഡ് മേയർ ജോ സിമ്മർമാൻ, ഹൂസ്റ്റൺ മേയർ  സിൽവസ്റ്റർ ടർണർ, സ്റ്റാഫ്‌ഫോർഡ് മയൂർ ലിയോണാർഡ് സ്കാർസെല്ല   എന്നിവരുടെ പ്രൊക്ലമേഷൻസ് സ്വീകരിച്ചു. 

 

ക്ലിനിക്കൽ എക്സെലെൻസ്, എപിഎൻ (APN) അവാർഡിന് അനുമോൾ തോമസും    ഏലിയാമ്മ ബേബി ആർഎൻ(RN)  അവാർഡിനും അർഹരായി. മികച്ച കമ്മ്യൂണിറ്റി പ്രവർത്തനത്തിനുള്ള അവാർഡുകൾ കോശി തോമസ് (സി.ഇ.ഓ വോയിസ് ഓഫ് ഏഷ്യ), സൈമൺ വളാച്ചേരിൽ (ചീഫ് എഡിറ്റർ, നേർകാഴ്ച പത്രം) റോസ് ജീൻ ഗെയ്ല്ലസ് (യുണൈറ്റഡ് ലൈറ്റ് ഓഫ് ഹോപ്പ്), ശ്രീ ജോൺ ഡബ്ലിയൂ വർഗീസ് ( ലെറ്റ് ദേം സ്മൈൽ) എന്നിവർ ഏറ്റുവാങ്ങി.

 

ഡയമണ്ട് സ്പോൺസറായിരുന്ന ലീന ദാനിയേൽ (എഡ്വിൻ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്) പ്ലാറ്റിനം സ്പോൺസർമാരായ ജോൺ ഡബ്ല്യു വർഗീസ്, ജോർജ് ഈപ്പൻ (പ്രോംപ്റ്റ് ഇൻഷ്വറൻസ് ഏജൻസി), ആലിസൺ വെൻ (സഫാരി റോഞ്ചിന്റെ മാനേജ്മെന്റ്),മറ്റു സ്പോൺസർമാർ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.     

 

സിൽവർ ജുബിയോടനുബന്ധിച്ചു ഒരു സുവനീർ പ്രകാശനവും നടത്തി. മനോഹരമായ സുവനീർ പ്രസിദ്ധീകരണത്തിന് റെയ്ന റോക്കും ഡോ.ഓമന സൈമണും നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് അസോസിയേഷൻ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള 4 നഴ്സിംങ് വിദ്യാർഥികൾക്കും യുഎസിൽ നിന്നുള്ള 2 വിദ്യാർഥികൾക്കും സ്കോളർഷപ്പുകൾ ജോസഫ്.സി. ജോസഫ്, മേരി തോമസ് എന്നിവർ സമ്മാനിച്ചു. പുതുതായി ഗ്രാജുവേറ്റ് ചെയ്ത റജിസ്റെർഡ് നേഴ്സ്,

ബിഎസ്എൻ, എംഎസ്എൻ, ഡോക്ടറേറ്റ് ഇൻ നഴ്‌സിംഗ് എന്നിവ ലഭിച്ചവരെ പ്രത്യേകം അനുമോദിക്കുകയും ചയ്തു.

 

ആകർഷണീയമായ സാംസ്കാരിക പരിപാടികൾ കൊണ്ട് ആഘോഷ രാവ് നിറഞ്ഞു നിന്നു.മോഹിനിയാട്ടം,കുച്ചിപ്പുടി, കഥക്, സ്കിറ്റുകൾ, ശ്രുതി മധുരമായ ഗാനങ്ങൾ തുടങ്ങിയ പരിപാടികൾ  ജൂബിലി ആഘോഷങ്ങൾക്കു വർണപ്പകിട്ടേകി. രാവിലെ മുതൽ തന്നെ ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഭക്ഷണ സ്റ്റാളുകൾ ജൂബിലി ആഘോഷങ്ങൾക്കു മാറ്റ് കൂട്ടി.   

 

അനുമോൾ തോമസ്, റെയ്ന റോക്ക് എം.സി മാരായി വിവിധ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com