ADVERTISEMENT

ന്യൂയോർക്ക് ∙ മതവിശ്വാസത്തിന്റെ പേരിൽ പ്രതിരോധ കുത്തിവയ്പ് നിഷേധിക്കാനുള്ള അവകാശം എടുത്തു കളയുന്ന പുതിയ ബില്ല് ന്യൂയോർക്ക് അസംബ്ലി പാസ്സാക്കി. 

 

ജൂൺ 14 വ്യാഴാഴ്ചയായിരുന്നു ബിൽ അവതരിപ്പു പാസ്സാക്കിയത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്തു ഗവർണർ ആൻഡ്രു കുമൊ ബില്ലിൽ ഉടനെ ഒപ്പു വച്ചു നിയമമാക്കുകയായിരുന്നു. കാലിഫോർണിയ, അരിസോണ, വെസ്റ്റ് വെർജിനിയ, മിസിസിപ്പി തുടങ്ങിയ ചില സംസ്ഥാനങ്ങൾ ഈ നിയമം അംഗീകരിച്ചിരുന്നു. 

Essential-Facts-About-Measles--gif

 

അമേരിക്കയിലുടനീളം പ്രത്യേകിച്ചു ന്യൂയോർക്ക് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ മീ‌സെൽസ് നിയന്ത്രണാതീതമായതിനാലാണ് പ്രതിരോധ കുത്തി വയ്പിനു നിർബന്ധിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഭരണഘടന ഉറപ്പു നൽകുന്ന മതവിശ്വാസം ഈ വിഷയത്തിൽ താൽക്കാലികമായി ബാൻ ചെയ്യുന്നതിനു നിർബന്ധമായതായും ഇവർ പറയുന്നു.

 

ബ്രൂക്ക്‌ലിൻ, റോക്ക്‌ലാന്റ് കൗണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഓർത്തഡോക്സ് ജൂയിഷ് കമ്മ്യൂണിറ്റിയിലാണ് ഈ രോഗം കൂടുതൽ വ്യാപകമായിരിക്കുന്ന തെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

 

സഭാ സ്പീക്കർ ഉൾപ്പെടെയുള്ള നിയമസഭാ സാമാജികർ പ്രതിരോധ കുത്തിവയ്പു സ്വീകരിക്കുന്നതിൽ ആരും വീഴ്ച വരുത്തരുതെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

ബിൽ പാസ്സാക്കിയതിനെ തുടർന്ന് ബില്ലിനെ എതിർത്തു കൊണ്ടു യുവജനങ്ങളും കുട്ടികളുമായി നൂറു കണക്കിനു ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com