ADVERTISEMENT

 

ഫ്ളോറിഡ∙ പിസിഎൻഎകെ പ്രീ കോൺഫറൻസ് ലീഡർഷിപ്പ് ദ്വിദിന സെമിനാർ ജൂലൈ 3 ബുധനാഴ്ച വൈകിട്ട് 5 മുതൽ മയാമി എയർപോർട്ട് ഹോട്ടൽ ഹിൽട്ടൺ കൺവൻഷൻ സെന്ററിൽ നടക്കും. വിശ്വാസ സമൂഹത്തിൽ നിന്നുമുള്ള ശക്തരായ ആത്മീയ നേതാക്കൾക്കായി സംഘടിപ്പിച്ചിട്ടുള്ള സെമിനാറിന്റെ മുഖ്യ ചിന്താവിഷയം പരസ്പര ജ്ഞാനവും ആത്മീയ അധികാരവും എന്നുള്ളതാണ്. നേതൃത്വ ബോധവൽക്കരണം ഉയർത്തുക എന്നതാണ് ലക്ഷ്യം.

 

ശുശ്രൂഷകന്മാരും യുവജന നേതൃത്വവുമൊക്കെ സമൂഹത്തിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും നല്ല നാളെയുടെ വാഗ്ദാനങ്ങളായി രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കാനുമാണ് ലീഡർഷിപ്പ് സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

മൂന്നു സെഷനുകളിലായി 15 ലധികം വിഷയ അവതരണങ്ങൾ ഉണ്ടാകും. 

 

ഇന്ററാക്റ്റീവ് സെഷനുകളിൽ വ്യക്തിപരമായ സമഗ്രത - നേതൃത്വത്തിന്റെ അടിത്തറ -പാസ്റ്ററൽ ലീഡർഷിപ്പ് - ഒരു ദാസന്റെ ഹൃദയം - ആത്മീയ അതോറിറ്റി ലീഡർഷിപ്പ് - ബൈബിൾ ഉപദേശങ്ങൾ - മാനസികാരോഗ്യം, കുടുംബം, വിവാഹം തുടങ്ങി വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യം ലഭിച്ചവർ ക്ലാസുകൾ എടുക്കും. കൂടുതൽ വിവരങ്ങൾക്ക് www.tinyurl.com/pcnakconf അല്ലെങ്കിൽ 781.223.0082 / 203.482.6494. എന്ന നമ്പറിൽ ബദ്ധപ്പെടാവുന്നതാണ്. 15 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 50 ഡോളർ ആയിരിക്കും റജിസ്ട്രേഷനെന്ന് ഭാരവാഹികൾ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com