ADVERTISEMENT

 ഗാർലാൻഡ് (ഡാലസ് )∙ 2003 മു​ത​ൽ 2009 വ​രെ​ രാ​ജ്യ​സ​ഭാം​ഗ​വും  കേ​ര​ള​ രാ​ഷ്ട്രീ​യ​ത്തി​ലും ബി​സി​ന​സി​ലും മി​ക​ച്ച നേ​തൃ​പാ​ട​വ​വും സം​ഘ​ട​നാ വൈ​ഭ​വ​വും കൊ​ണ്ട്  ഒരുപോലെ  ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച വ്യ​ക്തി​ത്വ​ത്തിനുടമയുമായ  വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ലി​ന് (എം.​ജെ. വ​ർ​ക്കി മ​റ്റ​ത്തി​ൽ) ഡാലസ് കേരള അസോസിയേഷൻ പൗര  സ്വീ​ക​ര​ണം നൽകുന്നു . .ജൂ​ണ്‍ 17 തിങ്കളാഴ്ച  വൈ​കിട്ട് 6​ന് ഗാർലണ്ടിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് ..

മോണ്ട് ഫോർട് യേർക്കാട് സ്കൂൾ വിദ്യാഭ്യാസവും ട്രിച്ചി സെൻറ് ജോസഫ്സ് കോളജിൽ നിന്നും ബിരുദവും നേടിയ അദ്ദേഹം 50 വർഷങ്ങൾക്കു മുമ്പ് ഉ​പ​രി പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി എം​ബി​എ നേ​ടു​ക​യും ചെ​യ്തു.

സ്വീകരണ സമ്മേളനത്തിൽ ഡാളസ് ഫോര്ത്തവർത്തിലെ നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കുമെന്നും എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായും  അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു ,

കൂടുതൽ വിവരങ്ങൾക്ക് 

റോയ് കൊടുവത്തു    972 569 7165 

ഡാനിയേൽ കുന്നേൽ 469 274 3456

പ്രദീപ് നാഗനൂലിൽ    973 580 8784 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com