ADVERTISEMENT

ഡാലസ്∙ ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, കേരള  അസോസിയേഷന്‍ ഓഫ് ഡാലസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാംപ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ജൂൺ 15  നു  രാവിലെ 10  മുതൽ വൈകിട്ട് 5 വരെ ബ്രോഡ്‌വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ്‌ ക്യാംപിനുള്ള  ഒരുക്കങ്ങള്‍ നടക്കുന്നത്.

അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള  ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുവാന്‍ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്കു,  ഐ. വർഗീസ് 214 888 6240 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com