ADVERTISEMENT

ഹൂസ്റ്റൺ∙ ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ അമേരിക്കയിലെ സിറോ മലബാർ സമൂഹം സംഗമിക്കുന്ന ഹൂസ്റ്റൺ സിറോ മലബാർ ദേശീയ കൺവൻഷനിൽ  ഓഗസ്റ്റ് 2 വെള്ളിയാഴ്ച  വൈകുന്നേരം  വർണ്ണാഭമായ കലാസന്ധ്യ അരങ്ങേറും.കൺവൻഷനിൽ പങ്കെടുക്കുന്ന ഇടവകകളുടെ ടീമംഗങ്ങൾ  ആണ് പരിപാടികൾ ഒരുക്കുന്നത്. പതിനഞ്ചു  ഇടവകകളുടെ പ്രോഗ്രാമുകളാണ്  വേദിയിൽ ആവതരിപ്പിക്കുക. നാടകങ്ങളും പരമ്പരാഗത കലാപരികളിലും  കലാസന്ധ്യയിലുണ്ട്. 

 പരിപാടികളുടെ മേൽനോട്ടം വഹിക്കുവാൻ വിനോദ് ജോസഫിന്റെ നേതൃത്വത്തിൽ  പ്രത്യേക കൾച്ചറൽ പ്രോഗ്രാം കമ്മറ്റിയും, ജോർജ്  കുര്യൻ, ജെറിൽ പുളിയിൽ എന്നിവരടങ്ങുന്ന  സ്റ്റേജ് ലൈറ്റ് സൗണ്ട് ആൻഡ് കമ്മറ്റിറ്റിയുമുണ്ട്. ഇത് കൂടാതെ എല്ലാവരും ഉറ്റു നോക്കുന്ന  സ്റ്റേജ് ഓപ്പണിങ്  സെറിമണി വ്യാഴാഴ്ച  വെകുന്നേരം ഉദ്ഘാടന ദിനത്തിൽ  നടക്കും. ഫാൻസിമോൾ പള്ളത്തുമഠം, വിനോദ്  ജോസഫ് എന്നിവരാണ് ഓപ്പണിങ് സെറിമണി കോഓർഡിനേറ്റേഴ്‌സ്.   

കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കുമായി നാല് കാറ്റാഗറികളായി നിരവധി സമാന്തര പ്രോഗ്രാമുകൾ  നാല് ദിവസത്തെ കൺവൻഷനിൽ ക്രമീകരിച്ചിരിക്കുന്നതായി കൺവൻഷൻ സെക്രട്ടറി പോൾ  ജോസഫ് പറഞ്ഞു. ലിസ്സി സോജൻ, പ്രിൻസ്  ജേക്കബ്, ടോം കുന്തറ എന്നിവർ കൺവൻഷന്റെ  ജോയിന്റ് സെക്രട്ടറിമാരായും  പ്രവർത്തിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com