sections
MORE

പെന്തക്കോസ്ത് കോൺഫ്രൻസിന് മയാമിയിൽ സമാപ്തി

PCN
SHARE

മയാമി∙ നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത്  മഹാസമ്മേളനമായ പി.സി.എൻ.എ.കെ യുടെ 37-മത് ആത്മീയ സമ്മേളനം ജൂലൈ 4 മുതൽ 7 വരെമയാമിയിൽ വച്ച് നടത്തപ്പെട്ടു. ദേശീയ കൺവീനർ റവ.കെ.സി. ജോൺ ഉദ്ഘാടനം ചെയ്തു. റവ. സാം തോമസ് അധ്യക്ഷത വഹിച്ചു.

പ്രമുഖ വർഷിപ്പ് ലീഡേഴ്സായ സിസ്റ്റർ ഷാരൻ കിങ്ങ്സ്, ഡോ. റ്റോം ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ മ്യൂസിക് ക്വയർ ടീം ആരംഭ ദിനത്തിൽ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേത്യത്വം നൽകി. നാഷനൽ ക്വയർ ടീം സാബി കോശി, സാജൻ തോമസ് എന്നിവർ സംഗീത ശുശ്രൂഷകൾ നിയന്ത്രിച്ചു. സിസ്റ്റർ സൂസൻ ബി ജോൺ രചിച്ച തീം സോങ്ങ് ഉത്ഘാടന സമ്മേളനത്തിൽ ആലപിച്ചു. പാസ്റ്റർമാരായ മാത്യൂ വർഗീസ്, ജെയ്മോൻ ജേക്കബ് എന്നിവർ പ്രാർത്ഥന നയിച്ചു. ബ്രദർ ഡാനിയേൽ കുളങ്ങര യോഗത്തിൽ സ്വാഗതം ആശംസിച്ചു. പാസ്റ്റർ ജോർജ് പി ചാക്കോ സങ്കീർത്തനം വായനയ്ക്ക് നേതൃത്വം വഹിച്ചു. പ്രഥമ ദിവസത്തിൽ പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ഷാജി ഡാനിയേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. 

വെള്ളിയാഴ്ച രാവിലെ നടന്ന പാസ്റ്റേഴ്സ് സെമിനാറിൽ റവ. ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ റോയി ചെറിയാൻ, ബേബി കടമ്പനാട് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പരിപാലന രoഗത്ത് പ്രവർത്തിക്കുന്നവർക്കായി നടത്തപ്പെട്ട മെഡിക്കൽ സെമിനാറിൽ റവ. ഷാജി.കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഡോ. വിജി തോമസ്, സിസ്റ്റേഴ്സ് ആനി സജി, ക്രിസ്റ്റി കോശി, ബ്രദർ സന്തോഷ് മാത്യൂ, സൂസൻ മാത്യൂ, എന്നിവർ പ്രസംഗിച്ചു. സോഷ്യൽ മീഡിയ സെമിനാറിൽ റവ. ബെഞ്ചമിൻ തോമസും റൈറ്റേഴ്സ് ഫോറം സെമിനാറിൽ പാസ്റ്റർ തോമസ് എം. കിടങ്ങാലിലും കോട്ടയം സംഗമത്തിൽ ബ്രദർ വെസ്ലി മാത്യൂവും, ആന്റമാൻ സംഗമത്തിൽ പാസ്റ്റർ മനു ഫിലിപ്പും അധ്യക്ഷത വഹിച്ചു.

സിസ്റ്റർ അനു ചാക്കോയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട സഹോദരി സമ്മേളനത്തിൽ സഹോദരിമാരായ ആൻസി സന്തോഷ്, തങ്കെമ്മ ജോൺ, സൂസൻ ബി. ജോൺ, ഷേർളി ചാക്കോ, അന്നമ്മ നൈനാൻ, ഷീബ ചാൾസ്, സുനിത റോസ്ബന്റ് , ഡോ. ജോളി ജോസഫ്, ആൻസി ജോർജ് ആലപ്പാട്ട്, ഡോ. ജൂലി തോമസ്, അക്കാമ്മ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. സോഷ്യൽ മീഡിയ സെമിനാറിൽ പാസ്റ്റർമാരായ ഫിലിപ്പ് തോമസ്, ടി.എ വർഗീസ്, സണ്ണി താഴാംപള്ളം, പ്രിൻസ് തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. 

വെള്ളിയാഴ്ച നടന്ന രാത്രി യോഗത്തിൽ റവ. ഷിബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജോ ജോൺസൺ, ബാബു ചെറിയാൻ, റെജി ശാസ്താംകോട്ട  എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.  നാഷണൽ ട്രഷറാർ ബ്രദർ ബിജു ജോർജിന്റെയും ബ്രദർ സാം മാത്യുവിന്റെയും ചുമതലയിൽ ബൈബിൾ ക്വിസ് മത്സരത്തിന് വേദി ഒരുങ്ങിയത് ശ്രദ്ധേയമായി.

ശനിയാഴ്ച റവ. ജോർജ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ പകൽ നടന്ന തിരുവചന ധ്യാന സമ്മേളനത്തിൽ പാസ്റ്റർമാരായ സജു.പി.തോമസ്, കെ.ജോയി എന്നിവർ പ്രസംഗിച്ചു. മിഷൻ ചലഞ്ച് സമ്മേളനത്തിൽ പാസ്റ്റർ ജോൺ തോമസ് അധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ പി.എ.കുര്യൻ, അലക്സ് വെട്ടിക്കൽ, ഡോ. മോനിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

6 ന് ശനിയാഴ്ച നടന്ന സമാപന രാത്രി യോഗത്തിൽ റവ. ഡോ. ജോയി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബ്രദർ ജോർജ് മത്തായി സി.പി.എ അനുഭവസാക്ഷ്യം പ്രസ്താവിച്ചു. പാസ്റ്റർമാരായ പി.എസ് ഫിലിപ്പ്, ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസീയർ റവ.ഡോ. ടിം ഹിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. 7 ന് ഞായറാഴ്ച നടന്ന സംയുക്ത സഭാ യോഗത്തിന് റവ. തോമസ് കോശി അധ്യക്ഷത വഹിച്ചു. ഭക്തിനിർഭരമായ തിരുവത്താഴ  ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ.വി. ഏബ്രഹാം എന്നിവർ സഹകാർമ്മികത്വം വഹിച്ചു. പാസ്റ്റർ ജോൺസൻ സഖറിയ സങ്കീർത്തന വായന നടത്തി. റവ. ഡോ. വത്സൻ ഏബ്രഹാം, റവ. ഡോ. ബേബി വർഗീസ്, റവ. ബാബു ചെറിയാൻ എന്നിവർ ദൈവവചന സന്ദേശം നൽകി. നാഷനൽ സെക്രട്ടറി ബ്രദർ വിജു തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ കെ.എം. തങ്കച്ചൻ ആശീർവാദ പ്രാർഥന നടത്തി.

സിസ്റ്റേഴ്സ് ജൂലി ജോർജ്, സൈറ തോമസ്, സാറാ ഗീവർഗീസ്, ലിസ ജോൺ, ഗ്രേസ് ജോൺ തുടങ്ങിയവർ ചിൽഡ്രൻസ് മിനിസ്ട്രി യോഗങ്ങൾക്കും സഹോദരന്മാരായ സാം ജോർജ്, ബെൻസൻ സാമുവേൽ, ബ്ലെസ്സൻ ജേക്കബ്, ജെയ്സിൽ ജേക്കബ്, ഡേവിഡ് റിച്ചാർഡ്, ജോയൽ ജെയിംസ്, ജോയിസ് ഏബ്രഹാം, റിബേക്ക മാത്യു,  തുടങ്ങിയവർ യുവജന സമ്മേളനങ്ങൾക്കും റോബിൻ ജേക്കബ്, റിജോ രാജു, വെസ്ലി വർഗീസ്, ജിമ്മി തോമസ്, ജസ്റ്റിൻ ഏബ്രഹാം, എബി ജോയി തുടങ്ങിയവർ സ്പോർട്സ് ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.  

കുഞ്ഞുമനസുകളിൽ ആഴത്തിൽ ദൈവസ്നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തിൽ ചിൽഡ്രൻസ്പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗൺസലിങ്, മിഷൻ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിൾ ക്ലാസുകൾ, ഹിന്ദി സർവ്വീസ്, അഡൽറ്റ്, യൂത്ത്, ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങൾക്കും പ്രത്യേക സെക്‌ഷനുകളും  നടത്തപ്പെട്ട. 

ലോക്കൽ കമ്മറ്റി സെക്രട്ടറി റ്റിനു മാത്യു, ലോക്കൽ ട്രഷറാർ പാസ്റ്റർ മനു ഫിലിപ്പ്, കോർഡിനേറ്റർമാരായ ഡാനിയേൽ കുളങ്ങര, പാസ്റ്റർ സാം പണിക്കർ, രാജൻ സാമുവേൽ,  തുടങ്ങിയവർ പ്രാർത്ഥനയോടെ അഹോരാത്രം  കോൺഫ്രൻസിന്റെ വിജയത്തിനായി  പരിശ്രമിച്ചു. പ്രസ്ലി പോൾ, ജേക്കബ് ബെഞ്ചമിൻ, ജ്യോതിഷ് ഐപ്പ് എന്നിവരുടെ നേത്യത്വത്തിൽ രജിസ്‌ട്രേഷൻ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു.

നാഷണൽ കൺവീനർ റവ. കെ.സി ജോൺ, നാഷണൽ സെക്രട്ടറി ബ്രദർ വിജു തോമസ്, നാഷണൽ ട്രഷറാർ ബ്രദർ ബിജു ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ പാസ്റ്റർ ഫ്രാങ്ക്ളിൻ ഏബ്രഹാം, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ അനു ചാക്കോ തുടങ്ങിയവരായിരുന്നു കോൺഫ്രൻസ് നാഷണൽ ഭാരവാഹികൾ. സമയകൃത്യത പാലിക്കുന്ന കാര്യത്തില്‍ പാസ്റ്റർ മാത്യു കെ.ഫിലിപ്പ്,  ബ്രദർ ജോൺസൻ ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി പ്രകടിപ്പിച്ച ശുഷ്‌കാന്തി സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA