ADVERTISEMENT

ക്ലീവ്‌ലാന്റ്∙ ഗർഭപാത്രം സ്വീകരിച്ച് കുഞ്ഞുങ്ങൾ ജനിക്കുന്നത് അസാധാരണമല്ല. എന്നാൽ മരിച്ച സ്ത്രീയിൽ നിന്നും സ്വീകരിച്ച ഗർഭപാത്രത്തിൽ വളർന്ന അമേരിക്കയിലെ ആദ്യ കുഞ്ഞിന് ക്ലീവ്‌ലാന്റ് ക്ലിനിക്കിൽ ജന്മം നൽകി. 

ജൂൺ 18 ന് നടന്ന ജനനത്തെക്കുറിച്ചു ട്രാൻസ്പ്ലാന്റ് സർജൻ ആൻഡ്രിയാസ് ഹോസ്പിറ്റൽ വെബ്സൈറ്റിലാണ് വിശദവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദീർഘകാലമായി കുഞ്ഞുങ്ങളില്ലാത്ത ഒരു സ്ത്രീയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്നും ആൻഡ്രിയാസ് ചൂണ്ടിക്കാട്ടുന്നു.

baby1

അഞ്ചുവർഷം മുമ്പ് ഇത്തരത്തിൽ  ഗർഭപാത്ര ട്രാൻസ്പ്ലാന്റ് ചെയ്തു വിജയകരമായി കുഞ്ഞിന് ജന്മം നൽകിയത് സ്വീഡനിലായിരുന്നു. ക്ലീവ്‍‌ലാന്റ് ക്ലിനിക്കിൽ ഇതുവരെ അഞ്ചു ഗർഭപാത്രം മാറ്റിവയ്ക്കൽ നടന്നുവെങ്കിലും മൂന്നെണ്ണമാണ് വിജയിച്ചത്. 

നിരവധി സ്ത്രീകളാണ് ഗർഭപാത്ര ട്രാൻസ്പ്ലാന്റിനു വേണ്ടി റജിസ്റ്റർ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com