ADVERTISEMENT

ന്യൂയോര്‍ക്ക്∙ സെനറ്റര്‍കെവിന്‍ തോമസിന്റെ റീഇലക്ഷനു വേണ്ടിയുള്ള ഫണ്ടു സമാഹരണം മലയാളി സമൂഹത്തിന്റെ അഭിമാനകരമായ നേട്ടമായി. ലോങ് ഐലന്‍ഡില്‍ നടന്ന സമ്മേളനത്തില്‍ 250 പേരോളം പങ്കെടുക്കുകയും 20000ല്‍ പരം ഡോളര്‍ സമാഹരിക്കുകയും ചെയ്തു. 

അടുത്ത വര്‍ഷം നവംബറിലാണു സെനറ്റര്‍ കെവിന്‍ തോമസ് (33)വീണ്ടും ജനവിധി തേടുക. ആദ്യ റീഇലക്ഷന്‍ ആയതിനാല്‍ മല്‍സരവും ശക്തമായിരിക്കും. അതിനാല്‍ മലയാളി ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. അതറിഞ്ഞാണു സംഘാടകരും സമൂഹവും ഒന്നായി രംഗത്തിറങ്ങിയത്. അജിത് കൊച്ചുകുടിയില്‍ അബ്രഹാമിന്റെയും ബിജു ചാക്കോയുടെയും നേതൃത്വത്തില്‍ മെട്രോ മലയാളിയുടെ സംഘമാണ് ചടങ്ങിനു നേത്രുത്വം നല്കിയത്. 

മെട്രോ മലയാളിയെ പ്രതിനിധീകരിച്ചു സിബി ഡേവിഡിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, പോള്‍ കറുകപ്പിള്ളില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഷാജി എഡ്വേര്‍ഡ്, ലീല മാരേട്ട്, വിന്‍സന്റ് സിറിയക്, കോശി ഉമ്മന്‍, തോമസ് കോശി, സാബു ലൂക്കോസ്, ബിജു ചാക്കോ, ഷിനു ജോസഫ്, ഡോ. തോമസ് മാത്യു, ഡോ അലക്‌സ് മാത്യു, ലീലാമ്മ അപ്പുകുട്ടന്‍, മാത്തുക്കുട്ടി ഈശോ, ഈപ്പന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ്, തോമസ് കുരുവിള, ഫാ. ജോണ്‍ തോമസ്, തോമസ് ജെ കൂവള്ളൂര്‍, ജോര്‍ജ് തോമസ്, അലന്‍ അജിത് കൊച്ചുകുടിയില്‍ തുടങ്ങിയവര്‍ അശംസകള്‍ നേര്‍ന്നു.

kevin1

മറുപടി പ്രസംഗത്തില്‍ സെനറ്റര്‍ കെവിന്‍ തോമസ് അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് ഇന്ത്യന്‍ മലയാളി യുവ തലമുറയുടെ കടന്നു വരവിന്റെ ആവശ്യകത വിശദമാക്കുകയും തനിക്കു നൽകിയ പിന്തുണക്കു നന്ദി പറയുകയും ചെയ്തു.

ഇ.എം. സ്റ്റീഫന്‍, വിന്‍സെന്റ് സിറിയക്, മാത്യു തോമസ്, ഫിലിപ് മഠത്തില്‍, മാത്യു ചാമക്കാല, രാജേഷ് പുഷ്പരാജന്‍, മാത്യു ജോഷ്വ, അനിയന്‍ മൂലയില്‍, ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, പോള്‍ ജോസ്, ജെയിംസ് മാത്യു, തോമസ് തോമസ്, മേരി ഫിലിപ്പ്, ശോശാമ്മ ആന്‍ഡ്രുസ്, ഉഷ ജോര്‍ജ്, ജോണ്‍ വര്‍ഗീസ്, തോമസ് ഐസക്, രാംദാസ്‌കൊച്ചുപറമ്പില്‍, സുനില്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ചാക്കോ കോയിക്കലേത്ത്, മത്തായി ദാസ്, ജോയ് ഇട്ടന്‍, വര്‍ഗീസ് ഉലഹന്നാന്‍, ഫിലിപ്പോസ് ഫിലിപ്പ്, ബേബി മാത്യു, സജിമോന്‍ ആന്റണി, ആന്റോ വര്‍ക്കി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, അലക്‌സ് മുരിക്കാനാനി, ബോബന്‍ തോട്ടം, കോശി കുരുവിള, ബിജു കൊട്ടാരക്കര, രാജു എബ്രഹാം, സാംസി കൊടുമണ്‍, എബ്രഹാം പുതുശ്ശേരില്‍, വര്‍ഗീസ്‌ജോസഫ്, ജെയ്‌സണ്‍, വര്‍ഗീസ് പോത്താനിക്കാട് കുഞ്ഞു മാലിയില്‍, ബോബി കുര്യാക്കോസ്, ജോഫ്‌റിന്‍ ജോസ്, ബാഹുലേയന്‍ രാഘവന്‍, കൊച്ചുണ്ണി ഇളവന്‍മഠം, പദ്മകുമാര്‍, ജോര്‍ജ് കൊട്ടാരം, രഘുനാഥന്‍ നായര്‍, മോഹന്‍ജി ചിറമണ്ണില്‍, ബാലചന്ദ്രന്‍ നായര്‍, കാര്‍ത്തിക്, ബിജു ചാക്കോ, തോമസ് മൊട്ടക്കല്‍, ഗോപിനാഥന്‍ നായര്‍, അനിയന്‍ ജോര്‍ജ്, മധു കൊട്ടാരക്കര, തോമസ് ഉണ്ണൂണി, ചെറിയാന്‍ എബ്രഹാം, ജയിന്‍ ജോര്‍ജ്, അഡ്വ. സക്കറിയ കുഴിവേലില്‍, ബേബികുട്ടി തോമസ് തുടങ്ങിയവരുടെ പ്രവര്‍ത്തനം സംഘാടകര്‍ അനുസ്മരിച്ചു.  അജിത് കൊച്ചുകുടിയില്‍ എബ്രഹാം നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com